കോട്ടയം: കേരള കോൺഗ്രസ്-എം സ്റ്റിയറിങ് കമ്മിറ്റി ഞായറാഴ്ച കോട്ടയത്ത് ചേരാനിരിെക്ക ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പിന്തുണതേടി ബി.െജ.പി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് കേരള കോൺഗ്രസ്-എം ചെയർമാൻ കെ.എം. മാണിയെ പാലായിലെ വസതിയിലെത്തി കണ്ടു.
ചെങ്ങന്നൂരിൽ ഇടതു സ്ഥാനാർഥിയെ പിന്തുണക്കുന്ന വിഷയത്തിൽ പാർട്ടിയിൽ അഭിപ്രായരൂപവത്കരണം നടത്താൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്നും നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്ന ചർച്ച സജീവമാവുകയും ചെയ്ത സാഹചര്യത്തിലാണ് ഒരുമുഴം മുേമ്പ എറിഞ്ഞ് ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം തന്നെ മാണിയെ കാണാൻ എത്തിയതെന്നതും ശ്രദ്ധേയമായി. ചെങ്ങന്നൂരിൽ മനസ്സാക്ഷി വോട്ട് ചെയ്യാനുള്ള തീരുമാനം സ്റ്റിയറിങ് കമ്മിറ്റിയിൽ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇൗ അവസരം പരമാവധി പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ് ബി.ജെ.പി. ബി.ഡി.ജെ.എസ് ബി.ജെ.പിയുമായി സഹകരിക്കാതെ വിട്ടുനിൽക്കുന്ന അവസ്ഥയിൽ മാണിയുടെ പിന്തുണ അനിവാര്യമാണെന്നും ബി.ജെ.പി കരുതുന്നു. ബി.ജെ.പി ദേശീയ^സംസ്ഥാന നേതൃത്വത്തിെൻറ അറിവോടെയായിരുന്നു കൃഷ്ണദാസിെൻറ സന്ദർശനം. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ആഗ്രഹിക്കുന്നതിനാലാണ് കെ.എം. മാണിയെ കണ്ടതെന്ന് പി.കെ. കൃഷ്ണദാസ് പ്രതികരിച്ചു. എന്നാൽ, കെ.എം. മാണി പ്രതികരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.