കൊച്ചി: ഐഷ സുൽത്താനക്കെതിരെ കേസ് നൽകിയ പ്രസിഡൻറ് അബ്ദുൽ ഖാദിർ ഹാജിയുടേത് ഏകപക്ഷീയ തീരുമാനമാണെന്ന് ആരോപിച്ച് വീണ്ടും ലക്ഷദ്വീപ് ബി.ജെ.പിയിൽനിന്ന് രാജി. ആന്ത്രോത്ത് ദ്വീപ് ഘടകം പ്രസിഡൻറ് സെയ്ത് മുഹമ്മദ് മുസ്തഫ ഞായറാഴ്ച രാജിവെച്ചു.
ലക്ഷദ്വീപിലെ ബി.െജ.പി പ്രവർത്തകരുടെ എണ്ണം ഇതോടെ 50ൽ താഴെ മാത്രമായതായാണ് വിവരം. അതേസമയം, ആയിഷ സുൽത്താനക്കെതിരായ പരാതിയിൽനിന്ന് പിന്മാറണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ബി.ജെ.പി പ്രതിനിധി സേവ് ലക്ഷദ്വീപ് ഫോറത്തിൽ അറിയിച്ചിരിക്കുന്നത്. ഇതിന് തയാറായില്ലെങ്കിൽ ബാക്കിയുള്ളവരും ബി.ജെ.പിയിൽനിന്ന് പിന്മാറുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ 0.27 ശതമാനം വോട്ട് മാത്രമായിരുന്നു ബി.ജെ.പിക്ക് കിട്ടിയത്.
ഇത് വൻകരയിൽനിന്നെത്തി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെയടക്കം വോട്ടുകളും ചേർത്തുള്ള കണക്കായിരുന്നു. കൂടുതൽ ആളുകൾ രാജിവെച്ചതോടെ ബി.ജെ.പി ലക്ഷദ്വീപിൽ ഇല്ലാതാകുകയാണ്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പി അഗത്തി യൂനിറ്റ് പ്രസിഡൻറ് പി.സി. ബദറുദ്ദീനും മുൻ പ്രസിഡൻറ് മുഹമ്മദലി എല്ലയും രാജിെവച്ചു. പാർട്ടിയും ലക്ഷദ്വീപ് സംസ്ഥാന സെക്രട്ടറിയും അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവുകളോട് അനുകൂല നടപടി സ്വീകരിച്ച പശ്ചാത്തലത്തിലാണ് ഇരുവരും ബി.ജെ.പി ലക്ഷദ്വീപ് പ്രസിഡൻറ് അബ്ദുൽ ഖാദർ ഹാജിക്ക് രാജി സമർപ്പിച്ചത്. പ്രഫുൽ ഖോദ പട്ടേലിെൻറ ഭരണപരിഷ്കാരത്തിൽ തങ്ങളുടെ കിടപ്പാടം വരെ നഷ്ടമാകാൻ സാധ്യതയുണ്ടെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.