തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 140 നിയമസഭ മണ്ഡലങ്ങളിൽ 124ലും യു.ഡി.എഫ് മേധാവിത്വം. ഇടതുമുന്നണിക്ക് 15 നിയമസഭ മണ്ഡലങ്ങളിൽ മാത്രമാണ് മേൽക്കൈ നേടാനായത്.
ബി.ജെ.പി നേമത്ത് ഒന്നാംസ്ഥാനത്ത് വന്നു. മന്ത്രിമാരുടെ മണ്ഡലങ്ങളിലു ം ഇടതിന് കനത്ത തിരിച്ചടി നേരിട്ടു. മുഖ്യമന്ത്രി പിണറായി വിജയെൻറ ധർമടം, മന്ത്രിമാ രായ ഇ. ചന്ദ്രശേഖരെൻറ കാഞ്ഞങ്ങാട്, പി. തിലോത്തമെൻറ ചേർത്തല എന്നിവിടങ്ങളിൽ മാത്രമേ എൽ.ഡി.എഫ് ഒന്നാമതെത്തിയുള്ളൂ.
മറ്റ് മുഴുവൻ മന്ത്രിമാരുടെയും സ്പീക്കർ പി. ശ്രീരാമകൃഷ്ണെൻറയും ഡെപ്യൂട്ടി സ്പീക്കർ വി. ശശിയുടെയും തട്ടകങ്ങളിൽ ഇടതുമുന്നണി പിന്നാക്കംപോയി. അതേസമയം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്ട് യു.ഡി.എഫിന് മുൻതൂക്കം കിട്ടിയെങ്കിലും യു.ഡി.എഫ് തോറ്റ ഏക മണ്ഡലം ഇതടങ്ങുന്ന ആലപ്പുഴയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി 91 സീറ്റിൽ വിജയിച്ചിരുന്നു. ഇതിൽനിന്നാണ് 15ലേക്ക് കൂപ്പുകുത്തിയത്. 47 സീറ്റുണ്ടായിരുന്ന യു.ഡി.എഫ് 124ലേക്ക് കുതിക്കുകയും ചെയ്തു.
ബി.ജെ.പി വിജയിച്ച നേമത്ത് ഇക്കുറിയും അവർതന്നെ മേൽക്കെ നേടി. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 80 നിയമസഭ സീറ്റിലായിരുന്നു മേൽക്കൈ. 56 സീറ്റിൽ ഇടതു മുന്നണി മുന്നിലെത്തി. അന്ന് തിരുവനന്തപുരത്തെ വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം, തിരുവനന്തപുരം നിയമസഭ മണ്ഡലങ്ങളിൽ ബി.ജെ.പി ഒന്നാമതെത്തിയിരുന്നു.
മാവേലിക്കരയിൽ പരാജയപ്പെട്ട സിറ്റിങ് എം.എൽ.എ ചിറ്റയം േഗാപകുമാർ സ്വന്തം മണ്ഡലമായ അടൂരും ആലപ്പുഴയിൽ വിജയിച്ച എ.എം. ആരിഫ് അരൂരിലും പത്തനംതിട്ടയിൽ പരാജയപ്പെട്ട വീണ ജോർജ് ആറന്മുളയും പൊന്നാനിയിൽ പരാജയപ്പെട്ട പി.വി. അൻവൻ നിലമ്പൂരിലും കോഴിക്കോട് പരായപ്പെട്ട എ. പ്രദീപ്കുമാർ കോഴിക്കോട് നോർത്തിലും പിന്നിലായി. അതേസമയം ഹൈബി ഇൗഡൻ സ്വന്തം മണ്ഡലമായ എറണാകുളത്ത് വൻ കുതിപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.