സി.കെ. ജാനുവിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ ബി.ജെ.പി ജില്ലാഘടകത്തിന് എതിർപ്പ്

കൽപ്പറ്റ: വയനാട്ടില്‍ ജനാധിപത്യ രാഷ്ട്രീയസഭാ നേതാവ് സി.കെ.ജാനു സ്ഥാനാര്‍ഥിയാക്കുന്നതില്‍ ബി.ജെ.പി ജില്ലാ കമ്മിറ്റിക്ക് പ്രതിഷേധം. മുന്നണി മര്യാദകള്‍ പാലിക്കാതെ പുറത്ത് പോയ ജാനുവിനെ സ്ഥാനാർഥിയാക്കരുതെന്നാണ് ജില്ലാ ഘടകത്തിന്റെ ആവശ്യം. ജാനുവിന്‍റെ പാർട്ടി എന്‍.ഡി.എയില്‍ ചേര്‍ന്നത് അറിയില്ലെന്നും ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ പറ‍ഞ്ഞു.

വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ ഹിതപരിശോധനയിലൂടെ കണ്ടെത്തുകയും സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എന്‍.ഡി.എ പ്രവേശനത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് ബി.ജെ.പി സംസ്ഥാന നേതൃത്വമാണെന്ന് സി.കെ ജാനു പറഞ്ഞു. അവരുമായാണ് ചര്‍ച്ച നടത്തിയത്. അവര്‍ക്കിടയിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കണമെന്നും ജാനു പറഞ്ഞു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയില്‍ വെച്ചാണ് സി.കെ. ജാനു എൻ.ഡി.എയിലേക്ക് തിരിച്ചെത്തിയതായുള്ള പ്രഖ്യാപനം നടത്തിയത്. നേരത്തെ സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്ന സി. കെ. ജാനു 27920 വോട്ടുകള്‍ നേടിയിരുന്നു. സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയപാര്‍ട്ടിക്ക് ആറ് സീറ്റുകള്‍ വരെ എന്‍.ഡിഎ നല്കിയേക്കുമെന്നാണ് സൂചന.

Tags:    
News Summary - BJP opposes CK Janu as NDA candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.