തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'കൊല്ലുന്ന രാജാവെ'ന്ന് വിളിച്ചാക്ഷേപിച്ച് സംസ്ഥാന ബി.ജെ.പി വക്താവ്. സംയുക്ത സേന മേധാവി ബിപിൻ റാവത്തിെൻറ മരണത്തിൽ അനുശോചിച്ച് സമൂഹമാധ്യമത്തിലാണ് ബി.ജെ.പി വക്താവായ സന്ദീപ് വചസ്പതിയുടെ കുറിപ്പ്.
'കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പോലെയായിരുന്നു നരേന്ദ്ര മോദിയും അജിത് ഡോവലും ബിപിൻ റാവത്തും' എന്ന് സന്ദീപ് വിശേഷിപ്പിക്കുന്നു. കൊല്ലുന്ന പ്രധാനമന്ത്രിക്ക് വേണ്ടി തിന്നുന്നവരാണ് ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത് ഡോവലിനെയും സേനാ മേധാവിയുമെന്ന പരാമർശം വലിയ വിവാദമായി. നിരവധി ട്രോളുകളും പ്രചരിച്ചു.
'ശാഖയിലെ കുറുവടി തലക്ക് കൊണ്ടതാണ്', 'രായാവ് ജനങ്ങളെ കൊല്ലുകയാണെന്ന് വിളിച്ചുപറയാൻ ജി കാണിച്ച ധൈര്യം അപാരം', 'കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി? എന്ത് തരം അനുശോചനമാണിത് മിത്രമേ?'... എന്നിങ്ങനെ പോവുന്നു ട്രോളുകൾ. എന്നാൽ ട്രോളുന്നവരെ തെറി പറഞ്ഞും സന്ദീപിനെ പിന്തുണച്ചും ബി.ജെ.പി അനുകൂലികളും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.