ന്യൂഡല്‍ഹി: ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അപമാനിച്ചു എന്നാരോപിച്ച് എസ്.പി യതീഷ് ചന്ദ്രക്കെതിരെ കേന്ദ്ര പേഴ്സനല്‍ മന്ത്രാലയത്തിന് ബി.ജെ.പി സംസ്ഥാന നേതൃത്വം പരാതി നല്കി. കേരളത്തിൽ പൊലീസ് രാജ് നടപ്പാക്കുകയാണെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പരാതി നല്‍കിയിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരന് പിള്ള വ്യാഴാഴ്ച ഡൽഹിയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ശബരിമല വിഷയത്തില്‍ ആശയ സംവാദത്തിനായുള്ള സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ വെല്ലുവിളി സ്വീകരിക്കുന്നു. സ്ഥലവും തീയതിയും കോടിയേരിക്കു തീരുമാനിക്കാം. എന്നാല്‍, സമരപരിപാടികള്‍ നിര്‍ത്തിവെച്ചുള്ള സംവാദത്തിന് പാർട്ടി തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേന്ദ്ര മന്ത്രിയുടെ വാഹനവ്യൂഹം പൊലീസ് തടഞ്ഞെന്ന ആരോപണത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പി.എസ്. ശ്രീധരൻ പിള്ള പിന്നാക്കം പോയി. താന്‍ കഴിഞ്ഞദിവസം വൈകുന്നേരം മുതല്‍ ഡല്ഹിയിലായിരുെന്നന്നും നാട്ടില്‍നിന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ അറിയിച്ച വിവരം വെച്ചാണ് ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. വിഷയത്തില്‍ വാസ്തവം എന്താണെന്ന് അന്വേഷിക്കുമെന്നും പിള്ള പറഞ്ഞു. മന്ത്രിയുടെ വാഹനവ്യൂഹം തടയുന്നത് വരെയെത്തി ശബരിമലയിലെ പൊലീസ് രാജ് എന്നായിരുന്നു അദ്ദേഹത്തിെൻറ ആരോപണം.
ശബരിമല വിഷയത്തിൽ സമരം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് ദേശീയ നേതൃത്വം തീരുമാനിക്കും. പാർട്ടി നടത്തുന്ന ഗാന്ധിയന്‍ സമരമാര്‍ഗത്തിന് ദേശീയ അധ്യക്ഷൻ അമിത് ഷാ എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ട്. കണ്ണൂർ ജില്ല കമ്മിറ്റിയുടെ േപരിൽ വ്യാജ സർക്കുലർ ഇറക്കിയതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.