മാധ്യമപ്രവർത്തകർക്ക് നേരെ ബി.ജെ.പി പ്രവർത്തകരുടെ കൈയേറ്റം

കൊച്ചി: വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം ലഭിച്ച് പി.സി ജോർജ് പുറത്തിറങ്ങുന്നതിനിടെ മാധ്യമപ്രവർത്തകർക്ക് നേരെ ബി.ജെ.പി പ്രവർത്തകരുടെ കൈയേറ്റം. പൂജപ്പുര സെൻട്രൽ ജയിലിന് മുന്നിലാണ് സംഭവം. 24 ന്യൂസ് കാമറമാൻ അരുണിനെ മർദിച്ച പ്രവർത്തകർ റിപ്പോർട്ടർ ടി.വിയുടെ മൈക്ക് ചവിട്ടിപ്പൊട്ടിക്കുകയും ചെയ്തു. വനിത മാധ്യമപ്രവർത്തകരെയടക്കം അസഭ്യം പറഞ്ഞ പ്രവർത്തകർ, മാധ്യമപ്രവർത്തകരുടെ കോളറുകളിൽ പിടിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ബി.ജെ.പി തിരുവനന്തപുരം ജില്ല അധ്യക്ഷന്‍ വി.വി രാജേഷ് പ്രതികരിച്ചു. എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നാണ് രാജേഷിന്റെ വിശദീകരണം.

Tags:    
News Summary - BJP workers attacked media persons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.