പടിഞ്ഞാറത്തറ: പാണ്ടൻകോട് വ്യാജ സിദ്ധെൻറ ഉറൂസുമായി ബന്ധപ്പെട്ട് കലക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞക്കിടയിലും ഒറ്റയാൾ സമരങ്ങളുമായി അണയാത്ത പ്രതിഷേധം. ഉറൂസ് നടത്തുന്നതിനും അതിൽ പങ്കെടുക്കുന്നതിനായി ഒറ്റക്കൊറ്റക്ക് പ്രദേശത്തെത്തിയവരെ സമരക്കാർ പ്രതിരോധിച്ച് തിരിച്ചയച്ചു.
വ്യാജസിദ്ധെൻറ മന്ത്രവാദ കേന്ദ്രത്തിൽ വ്യാഴാഴ്ച ഉറൂസ് നടത്താൻ തീരുമാനിച്ചിരുന്നു. നാട്ടുകാർ സിദ്ധനെതിരെ പ്രതിഷേധ പരിപാടികൾ തുടർന്നുവരുന്ന സാഹചര്യത്തിലും ജനത്തെ വെല്ലുവിളിച്ച് ഉറൂസ് നടത്താനായിരുന്നു തീരുമാനം. തുടർന്ന് നാട്ടുകാർ പടിഞ്ഞാറത്തറ പഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകളിൽ വ്യാഴാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു. ഇതോടെ ക്രമസമാധാനം തകരുമെന്ന ആശങ്കയിലായതോടെയാണ് ജില്ലാ കലക്ടർ കേരള പൊലീസ് ആക്ട് 2011 സെക്ഷൻ 81 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ വ്യാഴാഴ്ച രാത്രി മുതൽ പ്രദേശത്തേക്കുളള മൂന്ന് റോഡുകളിലും പോലീസ് കാവലേർപ്പെടുത്തിയിരുന്നു. പൊലീസിെൻറ കണ്ണ് വെട്ടിച്ച് മന്ത്രവാദ കേന്ദ്രത്തിലെത്തിയവരെ സമരക്കാർ ഒറ്റക്ക് ഇറങ്ങി തിരിച്ചയച്ചു. ആളുകൾ എത്താതിരുന്നതോടെ ഉറൂസ് നടന്നില്ല. മുൻ വർഷങ്ങളിൽ ആളും ആരവങ്ങളും കൊഴുപ്പിച്ച് ഉത്സവഛായയിലാണ് ഉറൂസ് നടന്നിരുന്നത്. കർണാടകയുടെ വിവിധ ഭാഗങ്ങളിൽനിന്നും ഇതര ജില്ലകളിൽനിന്നും സിദ്ധെൻറ അനുയായികൾ എത്തിയാണ് ഉറൂസ് ആഘോഷിക്കാറുള്ളത്.
1500 ലധികം ആളുകൾ കഴിഞ്ഞ തവണ പങ്കടുത്തിരുന്നുവത്രേ. മലപ്പുറത്തു നിന്ന് പണപ്പെട്ടിവരവ് തുടങ്ങിയവ കൊഴുപ്പിച്ച് ഉത്സവത്തോടനുബന്ധിച്ച് തട്ടിപ്പും അരങ്ങേറിയിരുന്നു. ജില്ലക്ക് അകത്തും പുറത്തുമുള്ള ചില അറിയപ്പെടുന്ന രാഷ്ട്രീയക്കാരും ചില പൊലീസ് ഉദ്യോഗസ്ഥരുമടക്കമുള്ളവരുടെ പിൻബലത്തിലാണ് വ്യാജസിദ്ധെൻറ വാഴ്ചയെന്ന് നാട്ടുകാർ ആരോപിക്കുന്നു. പട്ടിക വർഗ വിഭാഗത്തിൽപെട്ടയാളെ മർദിച്ച കേസിനു പിന്നാലെ ജനകീയ സമരസമിതി ഉയർത്തിയ പ്രതിഷേധത്തെ തുടർന്നാണ് ഇത്തവണ ഉറൂസ് നടത്താൻ കഴിയാതെ പോയത്. പുറത്തു നിന്നുളളവരെ ഇറക്കി ഉത്സവം നടത്താൻ സിദ്ധെൻറ അനുയായികൾ ശ്രമിച്ചിരുന്നെങ്കിലും നിരോധനാജ്ഞ തിരിച്ചടിയായി. വരും ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്ന് സമരസമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.