കൊട്ടാരക്കര: മന്ത്രവാദത്തിെൻറ പേരിൽ യുവതിയെ ദേഹോപദ്രവം നടത്തിയ പൂജാരി പൊലീസ് പിടിയിലായി. കൊട്ടാരക്കര ചന്തമുക്കിന് സമീപം മുത്താരമ്മൻ കോവിലിലെ പൂജാരി ഓടാനാവട്ടം മണികണ്ഠേശ്വരം വടക്കേക്കര വീട്ടിൽ ആദിഷിനെയാണ് (21) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ആവണീശ്വരം സ്വദേശിനിയായ 38 വയസ്സുകാരിയെയാണ് ബാധയൊഴുപ്പിക്കൽ എന്നുപറഞ്ഞ് ദേഹോപദ്രവം ഏൽപിച്ചത്. കൊല്ലം റൂറൽ പൊലീസ് മേധാവി എസ്. സുരേന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
വ്യാഴാഴ്ച രാത്രി 11 ഒാടെയാണ് സംഭവം. രണ്ടു വർഷമായി ഇവിടെ പൂജാരിയായി ജോലി നോക്കിവരുന്ന ആദിഷ് പ്രശ്നംവെപ്പും ജ്യോതിഷവും നടത്തിയിരുന്നു. ഇത്തരത്തിൽ പ്രശ്നംെവച്ചപ്പോഴാണ് ആവണീശ്വരം സ്വദേശിനിയുടെ ശരീരത്തിൽ ‘ബാധ’കൂടിയതായി ആദിഷ് അറിയിച്ചത്. തുടർന്ന് വൈകീട്ട് ഏഴോടെ പൂജാരിയുടെ നിർദേശ പ്രകാരം യുവതിയും ബന്ധുക്കളും ബാധയൊഴിപ്പിക്കാനായി ഇയാളുടെ അടുത്തെത്തി. ബാധയൊഴിപ്പിക്കാനെന്ന പേരിൽ സ്ത്രീയെ വടികൊണ്ടടിക്കുകയായിരുന്നു. ബഹളംകേട്ട് വഴിയാത്രക്കാരായ ആളുകളാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും യുവതി മർദനമേറ്റ് അവശയായിരുന്നു. തുടർന്ന് പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മുമ്പും ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടോയെന്ന് െപാലീസ് അേന്വഷിക്കുന്നുണ്ട്.
കൊട്ടാരക്കര ഡിവൈ. എസ്.പി ബി. കൃഷ്ണകുമാർ, സി.ഐ. ഷൈനു തോമസ്, എസ്.ഐ സി.കെ. മനോജ്, പ്രബേഷണറി എസ്.ഐ ശ്രീകുമാർ, എസ്.സി.പി.ഒ മാരായ രമേശ്, അനിൽകുമാർ, ജയൻ, സി.പി.ഒ ഗോപൻ, വനിത സി.പി.ഒമാരായ ജ്യോതി, മഞ്ജു, മറിയക്കുട്ടി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.