കൊല്ലം: ചികിത്സ കിട്ടാതെ കൊല്ലം മുതിരപറമ്പ് സ്വദേശിനിയായ പതിനാറുകാരി മരിച്ചത് മന് ത്രവാദത്തിനിടെയെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീകളടക്കം മൂന്നുപേർ അറ സ്റ്റിലായി. കൊല്ലം കൊച്ചുമക്കാനി പള്ളിപുരയിടത്തിൽ മുംതാസ് (49), കുരീപ്പുഴ മുതിരപ്പ റമ്പു പള്ളി പടിഞ്ഞാറ്റതിൽ ജെരീന (54), ഇരവിപുരം വാളത്തുംഗൽ എൻ.എസ് മൻസിലിൽ നൗഷാദ് (ബായി ഉസ്താദ് -48) എന്നിവരെയാണ് വെസ്റ്റ് സി.ഐ ബി. അനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
മന്ത്രവാദത്തിലൂടെ രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ തമിഴ്നാട്ടിലെ തീർഥാടന കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. ന്യുമോണിയ ബാധിച്ച പതിനാറുകാരിയെ ചികിത്സിപ്പിക്കുന്നതിന് പകരം മന്ത്രവാദത്തിന് വിധേയമാക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഏപ്രില്‍ 12ന് തിരുനെല്‍വേലി ആറ്റിൻകരയിലെ തീർഥാടന കേന്ദ്രത്തിനടുത്തുള്ള സ്വകാര്യ ലോഡ്ജിലാണ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പെൺകുട്ടി മരിച്ചത്.
പനി ബാധിച്ച പെൺകുട്ടിയെ ആദ്യം ആശുപത്രിയിൽ കാണിച്ചിരുന്നെങ്കിലും ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ വാങ്ങുകയോ ടെസ്റ്റുകൾ നടത്തുകയോ ചെയ്തിരുന്നിെല്ലന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് നേരത്തേ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.