മഞ്ചേരി: 72 ലക്ഷത്തിന്‍െറ കുഴല്‍പ്പണവുമായി മഞ്ചേരിയില്‍ രണ്ടുപേര്‍ പിടിയില്‍. മഞ്ചേരി വീമ്പൂര്‍ മാരിയാട് പുലിക്കുത്ത് വീട്ടില്‍ മന്‍സൂര്‍ അലി എന്ന കുഞ്ഞിപ്പ (29), മാരിയാട് മുട്ടേങ്ങാടന്‍ വീട്ടില്‍ മുഹമ്മദ് ഷഹീദ് (25) എന്നിവരാണ് രണ്ടായിരത്തിന്‍െറ നോട്ടുകളുടെ 36 കെട്ടുകളുമായി പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
ജില്ല പൊലീസ് മേധാവി ദേബേഷ്കുമാര്‍ ബെഹ്റക്ക് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് ഞായറാഴ്ച രാവിലെ നെല്ലിപ്പറമ്പില്‍ നടത്തിയ പരിശോധനക്കിടെയാണ് കാറില്‍ പണം കടത്തുകയായിരുന്ന സംഘം പിടിയിലായത്. കാറിന്‍െറ ഡോര്‍പാഡഴിച്ച് നടത്തിയ പരിശോധനയിലാണ് പണം കണ്ടത്തെിയത്. പിടിയിലായവരില്‍നിന്ന് ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ പണമത്തെിക്കാനാവശ്യപ്പെട്ടയാളുടെ വീട്ടിലത്തെി പരിശോധന നടത്തിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. മഞ്ചേരി, പൂക്കോട്ടൂര്‍, മോങ്ങം, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് കുഴല്‍പ്പണ മാഫിയ പ്രവര്‍ത്തിക്കുന്നതെന്നും ബംഗളൂരു, മൈസൂരു എന്നിവിടങ്ങള്‍ കേന്ദ്രമാക്കിയ സംഘങ്ങളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും മലപ്പുറം ഡിവൈ.എസ്.പി പി.എം. പ്രദീപ് പറഞ്ഞു. ഇത്രയും പണം ഒരുമിച്ച് ലഭിക്കുന്നതിന്‍െറ ഉറവിടം കണ്ടത്തൊനുള്ള ശ്രമത്തിലാണ് പൊലീസ്. പിടിച്ചെടുത്ത കാറും പണവും തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. തുടരന്വേഷണം എന്‍ഫോഴ്സ്മെന്‍റ് വിഭാഗത്തിന് കൈമാറും.
ഡിവൈ.എസ്.പി പി.എം. പ്രദീപിന്‍െറ നേതൃത്വത്തില്‍ സി.ഐ കെ.എം. ബിജു, എസ്.ഐ കൈലാസ്നാഥ്, എ.എസ്.ഐ മോഹന്‍ദാസ്, ടി. ശ്രീകുമാര്‍, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ്, വിജയകുമാര്‍, അഷ്റഫ്, സജയന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. രണ്ടായിരത്തിന്‍െറ നോട്ടിറങ്ങിയ ശേഷം സംസ്ഥാനത്ത് നടക്കുന്ന മൂന്നാമത്തെ വന്‍ കുഴല്‍പ്പണ വേട്ടയാണിത്. 2016 ഡിസംബര്‍ അവസാനം തിരൂരില്‍നിന്ന് 40 ലക്ഷവും ജനുവരി 14ന് മഞ്ചേരിയില്‍നിന്ന് അമ്പത്തിരണ്ടര ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.