കള്ളപ്പണം: വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചില്ല

കൊച്ചി: 500, 1000 നോട്ട് നിരോധനത്തിലൂടെ എത്ര കള്ളപ്പണം കിട്ടിയെന്ന വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്ന് 40 ദിവസം കഴിഞ്ഞിട്ടും മറുപടി ലഭിച്ചില്ല. അപേക്ഷ സ്വീകരിച്ചുള്ള കൈപ്പറ്റ് രസീതുപോലും അപേക്ഷകനായ ഖാലിദ് മുണ്ടപ്പള്ളിക്ക് ലഭിച്ചില്ല. റിസര്‍വ് ബാങ്കിലേക്ക് അയച്ച ഇതേ ചോദ്യത്തിന് നവംബര്‍ 30ന് കൈപ്പറ്റ് രസീതും 31ന്  വിവരം തങ്ങള്‍ക്ക് ലഭ്യമല്ളെന്ന മറുപടിയുമാണ് ലഭിച്ചത്. 

ഇതേ ചോദ്യത്തിന് കേന്ദ്ര ധനമന്ത്രിയുടെ ഓഫിസില്‍നിന്ന് മറുപടി ലഭിച്ചത് ഡിപാര്‍ട്ട്മെന്‍റ് ഓഫ് ഇക്കണോമിക്സ് അഫേയ്സ്, ഇന്‍വെസ്റ്റിഗേഷന്‍ 1- സെക്ഷന്‍  സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ്, ഇന്‍വെസ്റ്റിഗേഷന്‍ 4-സെക്ഷന്‍ എന്നിവിടങ്ങളിലെ സെന്‍ട്രല്‍ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാരില്‍നിന്നും വിവരം ലഭിക്കുമെന്നും അപേക്ഷ അങ്ങോട്ട് അയച്ചിട്ടുണ്ടെന്നുമായിരുന്നു. എന്നാല്‍, നിയമത്തിലെ സെക്ഷന്‍ 6(3) പ്രകാരം അഞ്ചു ദിവസത്തിനകം ഈ അപേക്ഷ വേറെ ഡിപാര്‍ട്ട്മെന്‍റിലേക്ക് അയച്ച് അപേക്ഷകനെ വിവരം അറിയിക്കുന്നതിന് പകരം 34 ദിവസം കഴിഞ്ഞാണ് കിട്ടിയത്.

Tags:    
News Summary - blackmoney rti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.