പാലക്കയം വട്ടപ്പാറ ചെറുപുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

പാലക്കാട്‌: മണ്ണാർക്കാട് പാലക്കയം വട്ടപ്പാറ ചെറുപുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. മണ്ണാർക്കാട് സ്വദേശി മണികണ്ഠന്‍റെ മകൻ വിജയ് ആണ് മരിച്ചത്.

കാണാതായ സ്ഥലത്തിന് സമീപമുള്ള വെള്ളക്കെട്ട് നിറഞ്ഞുനിൽക്കുന്ന കുഴിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.രാവിലെ ഫയർഫോഴ്സും സിവിൽ ഡിഫൻസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്താനായത്.

ഇന്നലെ രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം തിരച്ചിൽ നിർത്തിവെച്ചിരുന്നു.

Tags:    
News Summary - body of missing youth found in Palakkayam Vattapara Cherupuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.