മലപ്പുറം: മുസ്ലിം ലീഗിനെതിരായ കള്ളവോട്ട് ആരോപണം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കണ്ണൂർ ജില്ലാ കമ്മിറ് റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന ജനറൽ െസക്രട്ടറി കെ.പി.എ മജീദ്. കള്ളവോട്ടാണെന്ന് വ്യക്തമായ ാൽ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും ലീഗ് അതിനെ എതിർക്കില്ലെന്നും മജീദ് പറഞ്ഞു. റീ പോളിങ് ആവശ്യത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ പരിശോധിച്ച് തീരുമാനമെടുക്കട്ടെ എന്നും ആ തീരുമാനത്തെ ലീഗ് അനുകൂലിക്കുമെന്നും മജീദ ് കൂട്ടിച്ചേർത്തു. കാസർകോട്ടെ ഉദുമയിലും കണ്ണൂരിെല കല്യാശേരിയിലുമാണ് എൽ.ഡി.എഫ് ലീഗിനെതിരെ കള്ളവോട്ട് ആരോപണം ഉന്നയിച്ചത്.
ഉദുമ മണ്ഡലത്തിലെ കല്ലിങ്കൽ ജി.യു.പി സ്കൂളിലെ സംഭവം കള്ളവോട്ടല്ലെന്ന് വ്യക്തമായതായി മജീദ് പറഞ്ഞു. വോട്ട് ചെയ്യാൻ വന്ന സ്ത്രീ ഐ.ഡി കാർഡിൻെറ ഫോേട്ടാേകാപ്പിയുമായാണ് വന്നതെന്നും തുടർന്ന് പ്രിസൈഡിങ് ഓഫീസർ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നും മജീദ് പറഞ്ഞു. ഫോട്ടോ കോപ്പി ആണെങ്കിലും ഇരു വിഭാഗത്തിലെയും ബൂത്ത് ഏജൻറുമാർ വോട്ട് ചെയ്യാൻ അനുവദിച്ചു. പക്ഷേ, പ്രിസൈഡിങ് ഒാഫീസർ അനുവദിക്കില്ലെന്ന് പറഞ്ഞു. അങ്ങനെ അവിടെ ചെറിയ ബഹളമുണ്ടായി. പിന്നീട് അവർ ഒറിജിനൽ കാർഡ് കൊണ്ട് വന്ന് വോട്ട് രേഖപ്പൈടുത്തി -മജീദ് വ്യക്തമാക്കി.
കണ്ണൂർ പുതിയങ്ങാടിയിലെ കല്യാശ്ശേരിയിൽ ഇരട്ട വോട്ട് ആരോപണമുയരുന്നുണ്ട്. അത് സംബന്ധിച്ച് കണ്ണൂർ ജില്ലാ കമ്മിറ്റിയോട് അന്വേഷിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇദ്ദേഹം രണ്ട് വോട്ട് ചെയ്തിട്ടുണ്ടോ? അവിടത്തെ യു.ഡി.എഫ് -എൽ.ഡി.എഫ് ബൂത്ത് ഏജൻറുമാരുടെയും പ്രിസൈഡിങ് ഓഫീസർമാരുടെയും നിലപാട് എന്തായിരുന്നു? ലീഗുമായി ഇയാൾക്ക് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടതെന്നും മജീദ് പറഞ്ഞു.
കള്ളവോട്ടാണെങ്കിൽ ലീഗ് അതിനെ അനുകൂലിക്കില്ല. കള്ളവോട്ടിനെ ന്യായീകരിക്കുന്ന മാർക്സിസ്റ്റ് പാർട്ടിയുടെ നിലപാടല്ല ലീഗിൻറേത്. കള്ളവോട്ടിനെയോ ബൂത്തു പിടിത്തത്തെയോ ജനാധിപത്യത്തെ മറികടക്കുന്ന ഒരു നിലപാടിനോടും ലീഗിന് യോജിപ്പില്ല. കള്ളവോട്ടാണെങ്കിൽ നിയമാനുസൃത നടപടി എടുക്കുന്നതിൽ ലീഗിന് യാതൊരു വൈമനസ്യവുമില്ല. അതിന് പാർട്ടി തടസം നിൽക്കില്ല. സംഭവം പാർട്ടി അറിഞ്ഞിട്ടില്ലെന്ന് മാത്രമല്ല, ഇയാൾ ലീഗുകാരനാണോ എന്ന കാര്യവും അറിയില്ല. പ്രിസൈഡിങ് ഓഫീസറും ബൂത്ത് ഏജൻറുമാരും എന്തു നിലപാട് എടുത്തുവെന്നും അറിയില്ല. ഗുരുതര ആരോപണങ്ങളും അസ്വാഭാവിക വോട്ടു നിലയുമുള്ള ഇടങ്ങളിൽ റീ പോളിങ് വേണോ എന്നത് തെരഞ്ഞെടുപ്പ് കമീഷൻ പരിശോധിക്കട്ടെ. റീ പോളിങ് വേണമെന്നാണ് തീരുമാനമെങ്കിൽ ലീഗ് അതിനെതിരല്ലെന്നും മജീദ് പറഞ്ഞു.
പൊലീസ് അസോസിയേഷൻ നേതാക്കൾ ജീവനക്കാരെ സ്ഥലം മാറ്റുമെന്ന് ഭീഷണി ഉയർത്തി ബാലറ്റ് പേപ്പർ ശേഖരിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ തവണയും ഇക്കാര്യം ഞങ്ങൾ ഉന്നയിച്ചിരുന്നു. ഇത്തവണ അസോസിയേഷൻ ഭാരവാഹിയുെട പേരിൽ തന്നെ പത്തും പതിനഞ്ചും ബാലറ്റ് പേപ്പർ വന്നുവെന്നാണ് അറിയാൻ കഴിഞ്ഞതെന്നും മജീദ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.