തിരുവനന്തപുരം: ധനലക്ഷ്മി ബോണ്ട് വിവാദത്തില്‍നിന്ന് തലയൂരാന്‍ ‘അയ്യപ്പനെ’ മറയാക ്കി വിചിത്ര വാദവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പ്രളയവും യുവതിപ്രവേശന വിധിയ ും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് അയ്യപ്പന് മുന്‍കൂട്ടി കണ്ടതിനാലാണ് പി.എ ഫ് ഫണ്ടിലെ 150 കോടി രൂപ ബോണ്ടില്‍ നിക്ഷേപിച്ചതെന്ന വിചിത്രമായ വാദമാണ് ബോര്‍ഡ് ഹൈകോടതിയെ അറിയിച്ചത്.
ജീവനക്കാരുടെ പി.എഫ് തുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നഷ്ടസാധ്യതയുള്ള ധനലക്ഷ്മി ബാങ്കിെൻറ ബോണ്ടില്‍ നിക്ഷേപിച്ചത്. ഇൗ സംഭവത്തിൽ വിമര്‍ശനമുയർന്ന് ഹൈകോടതിയുടെ മുന്നിലെത്തിയപ്പോഴാണ് ന്യായീകരിക്കാന്‍ ദേവസ്വം ബോര്‍ഡ് ‘അയ്യപ്പ’െൻറ പേര് കൂട്ടുപിടിച്ചത്. യുവതിപ്രവേശനം, പ്രളയം തുടങ്ങിയ പ്രതിസന്ധികള്‍ ഉണ്ടാകുന്നതിന് മുമ്പാണ് പി.എഫ് ഫണ്ടിലെ പണം ധനലക്ഷ്മി ബാങ്കിെൻറ ബോണ്ടില്‍ നിക്ഷേപിക്കാന്‍ ബോര്‍ഡ് തീരുമാനമെടുത്തത്.
തീരുമാനം വിവാദമായപ്പോഴാണ് എല്ലാം അയ്യപ്പെൻറ പേരിൽ ചുമത്തി ബോര്‍ഡ് തലയൂരുന്നത്. വീഴ്ച മറയ്ക്കാന്‍ അയ്യപ്പനെ കൂട്ടുപിടിച്ച ബോര്‍ഡ് പക്ഷേ, പ്രപഞ്ചത്തിലാര്‍ക്കും ഭാവി സുരക്ഷിതമാക്കാന്‍ സാധിക്കില്ലെന്ന തത്ത്വശാസ്ത്രവും വിളമ്പുന്നുണ്ടെന്നതാണ് രസകരം. ഉയര്‍ന്ന പലിശനിരക്ക് ലഭിക്കുന്ന മറ്റു ബദല്‍ നിക്ഷേപ മാര്‍ഗങ്ങള്‍ ലഭ്യമല്ലെന്നു പറഞ്ഞും ബോണ്ടിലെ നിക്ഷേപത്തെപ്പറ്റി ബോര്‍ഡ് ന്യായീകരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.