ഓട്ടോമാറ്റിക് ഗേറ്റിനിടയിൽ കുടുങ്ങി നാലാം ക്ലാസുകാരന് ദാരുണാന്ത്യം

വൈലത്തൂർ: അയൽ വീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റിനിടയിൽ കുടുങ്ങി നാലാം ക്ലാസുകാരന് ദാരുണാന്ത്യം. വൈലത്തൂർ ചിലവിൽ ചങ്ങണക്കാട്ടിൽ കുന്നശ്ശേരി അബ്ദുൽ ഗഫൂറിന്റെ മകൻ മുഹമ്മദ്‌ സിനാൻ (9) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകീട്ട് നാലിനാണ് സംഭവം. ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂർ എം.ഇ.ടി ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥിയാണ് സിനാൻ. മൃതദേഹം വെള്ളിയാഴ്ച മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ചിലവിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മാതാവ്: സജില. സഹോദരി: അസ്മ ഐവ.

Tags:    
News Summary - Boy got stuck between the automatic gate and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.