തിരുവനന്തപുരം: മെഡിക്കൽ കോഴ വിവാദത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിെൻറ പേരിൽ സംസ്ഥാന സെക്രട്ടറി വി.വി. രാജേഷിനെ സംഘടന ചുമതലയിൽനിന്ന് നീക്കിയത് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൽ ഭിന്നത രൂക്ഷമാക്കി. അന്വേഷണ റിപ്പോർട്ടിൽ പരാമർശമുള്ളവർക്കെതിരെ നടപടി എടുക്കാതിരിക്കുകയും റിപ്പോർട്ട് പുറത്തുവെന്നന്ന് കുറ്റപ്പെടുത്തി മറ്റു ചിലർക്കെതിരെ നടപടി എടുക്കുകയുമാണ് ഉണ്ടായതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇൗ സാഹചര്യം ചൂണ്ടിക്കാട്ടി േകന്ദ്ര നേതൃത്വത്തെ സമീപിക്കും.
വി.വി. രാജേഷിനെ സംഘടന ചുമതലയിൽനിന്ന് നീക്കിയതിൽ വി. മുരളീധരൻ പക്ഷത്തിന് കടുത്ത അതൃപ്തിയുണ്ട്. നടപടിക്ക് മുമ്പ് വിശദീകരണം പോലും ചോദിച്ചില്ല. അന്വേഷണവും നടത്തിയില്ല. റിപ്പോർട്ടിൽ പരാമർശമുള്ളവരെ രക്ഷിക്കാൻ വേണ്ടിയാണ് നടപടിയെന്നും ഒരു വിഭാഗം നേതാക്കൾക്ക് പരാതിയുണ്ട്. ഇതെല്ലാം ഉൾപ്പെടുത്തിയാകും പാർട്ടി അധ്യക്ഷൻ അമിത് ഷാക്ക് പരാതി നൽകുക.
ബി.ജെ.പിയിലെ സംഘടന സംവിധാനം അനുസരിച്ച് അംഗത്തിനെതിരെ അച്ചടക്കനടപടി എടുക്കണമെങ്കില്‍ അയാളുടെ വിശദീകരണം തേടി 15 ദിവസത്തിനകം വിശദീകരണം ലഭിച്ച ശേഷമേ പാടുള്ളൂ. എന്നാല്‍ ബി.ജെ.പി നേതൃത്വം ഇതുവരെ വി.വി. രാജേഷിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല. വി.വി. രാജേഷ് അന്വേഷണ കമീഷന് അംഗമല്ല. പിന്നെങ്ങനെ റിപ്പോര്‍ട്ട് രാജേഷ് ചോര്‍ത്തി എന്നാണ് ഇൗ വിഭാഗം നേതാക്കൾ ചോദിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് എങ്ങനെ ചോർന്നെന്ന് നേതൃത്വം പാര്‍ട്ടിയിലും വിശദീകരിക്കുന്നില്ല. അഴിമതിയെക്കാള്‍ വലുത് റിപ്പോര്‍ട്ട് ചോര്ത്തിയതാെണന്ന് ചിത്രീകരിക്കുകയും അഴിമതിക്കാരെ സംരക്ഷിക്കുകയാെണന്നും അവർ കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.