കോട്ടയം: അംഗപരിമിതരുടെ േക്വാട്ടയിൽ വീടിനു വൈദ്യുതി കണക്ഷൻ നൽകാൻ 1000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ മുൻ ഓവർസിയർക്കു രണ്ടുവർഷം കഠിനതടവ്. പുന്നപ്ര കെ.എസ്.ഇ.ബി ഓഫിസിലെ മുൻ ഓവർസിയർ ആലപ്പുഴ പുന്നപ്ര വടക്കേച്ചടച്ചിപ്പറമ്പിൽ ഡി.പി. രവിയെയാണ് (60) കോട്ടയം വിജിലൻസ് കോടതി ജഡ്ജി ഡി. ദിലീപ് ശിക്ഷിച്ചത്. കൈക്കൂലി വാങ്ങിയതിനും അധികാരം ദുരുപയോഗം ചെയ്തതിനും ഓരോവർഷം വീതം തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. ഒന്നിച്ച് ശിക്ഷ അനുഭവിച്ചാൽ മതിയാവും. 2008 ജൂലൈ 26നാണ് കേസിനാസ്പദമായ സംഭവം. പുന്നപ്ര കറുകപ്പറമ്പിൽ മുഹമ്മദ് ഇക്ബാലിന് വീട് വൈദ്യുതീകരിക്കുന്നതിനു കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.