മാസങ്ങളായി ശമ്പളമില്ല; ബി.എസ്.എൻ.എൽ കരാർ തൊഴിലാളി ഓഫിസിൽ ജീവനൊടുക്കി

നിലമ്പൂര്‍: മാസങ്ങളായി ശമ്പളം ലഭിക്കാത്തതില്‍ മനംനൊന്ത് ബി.എസ്.എന്‍.എല്‍ കരാർ ജീവനക്കാരന്‍ ഓഫിസിനുള്ളില്‍ ത ൂങ്ങിമരിച്ചു. നിലമ്പൂര്‍ ബി.എസ്.എന്‍.എല്‍ എക്‌സ്‌ചേഞ്ചിലെ ഇൻഡോർ വിഭാഗം പാര്‍ടൈം സ്വീപ്പര്‍ കാഞ്ഞിരംപാടം മച്ച ിങ്ങാപൊയിൽ കുന്നത്ത് രാമകൃഷ്ണനാ‍ണ് (52) ഓഫിസിലെ സ്വിച്ച് റൂമിൽ തൂങ്ങിമരിച്ചത്.

വ്യാഴാഴ്ച രാവിലെ എട്ടര കഴി ഞ്ഞാണ് സംഭവം. വലത് കൈക്ക് സ്വാധീനക്കുറവുള്ള ഇദ്ദേഹം 30 വര്‍ഷമായി ബി.എസ്.എന്‍.എല്ലിൽ കരാർ തൊഴിലാളിയായി ജോലി ചെയ്ത ുവരുകയായിരുന്നു. പത്ത് മാസമായി ശമ്പളം ലഭിക്കാത്തതിനാൽ ഏറെ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പ്ര തിഷേധത്തെത്തുടർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് മൃതദേഹം ഇൻക്വസ്​റ്റ്​ ചെയ്യാനായത്​. വ‍്യാഴാഴ്ച രാവിലെ ആറോടെ രാ മകൃഷ്ണൻ ഓഫിസിലെത്തിയിരുന്നു. ഓഫിസ് മുഴുവൻ വൃത്തിയാക്കിയ ശേഷം മുറ്റംകൂടി അടിച്ചുവാരിക്കഴിഞ്ഞാണ് സ്വിച്ച് റൂ മില്‍ കയറി തൂങ്ങിമരിച്ചത്. മറ്റ് ജീവനക്കാരെത്തിയപ്പോൾ കയറിൽ തൂങ്ങി നിൽക്കുന്നതാണ്​ കണ്ടത്​.

നിലമ്പൂര്‍ സ ി.ഐ സുനില്‍ പുളിക്കലി​​െൻറ നേതൃത്വത്തില്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനിടെ കാഷ്വല്‍ കോണ്‍ട്രാ ക്റ്റ് ലേബേഴ്‌സ് യൂനിയ​​െൻറയും (സി.ഐ.ടി.യു), ഡി.വൈ.എഫ്.ഐയുടെയും പ്രവര്‍ത്തകർ പ്രതിഷേധവുമായെത്തി. കുടുംബത്തിന് നഷ്​ടപരിഹാരം ലഭ‍്യമാക്കണമെന്നും ബി.എസ്.എൻ.എൽ ഉന്നത ഉദ‍്യോഗസ്ഥരുടെ ഉറപ്പ് ലഭിച്ച ശേഷം ഇൻക്വസ്​റ്റ്​ പൂർത്തിയാക്കിയാൽ മതിയെന്നും ഇവർ ആവശ‍്യപ്പെട്ടു. ജനറൽ മാനേജർമാർ സ്ഥലത്തെത്തി ആവശ‍്യം ഉന്നത അധികാരികളെ അറിയിക്കാമെന്ന് വ്യക്തമാക്കിയതിനെ തുടർന്ന് ഉച്ചക്ക് രണ്ടോടെയാണ് മൃതദേഹം ഇൻക്വസ്​റ്റ്​ ചെയ്യാനായത്.

വേതനം കുടിശ്ശികയായതിന് പുറമെ ജോലിസമയം ആറ് മണിക്കൂർ എന്നുള്ളത് മൂന്ന് മണിക്കൂറാക്കി വെട്ടിക്കുറച്ച് ശമ്പളം പകുതിയാക്കുകയും ചെയ്തിരുന്നു. 6000 മുതൽ 7000 രൂപ വരെയായിരുന്നു മാസം കിട്ടിയിരുന്നത്. ഡ‍്യൂട്ടി സമയം വെട്ടിക്കുറച്ചതോടെ ഇത് മാസം 2265 ആ‍യി കുറഞ്ഞു. യൂനിയൻ മലപ്പുറത്ത് നടത്തി വരുന്ന സമരത്തിൽ രാമകൃഷ്ണനും പങ്കെടുത്തുവരുകയായിരുന്നു.
മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രിയിൽ പോസ്​റ്റ്​മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. വെള്ളിയാഴ്ച രാവിലെ സംസ്കരിക്കും. പരേതരായ ശ്രീധരൻ നായരുടെയും നാരായണിയമ്മയുടെയും മകനാണ് രാമകൃഷ്ണൻ. ഭാര‍്യ: നിർമല. മക്കൾ: വൈഷ്ണവ്, വിസ്മയ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, ശിവശങ്കരൻ, ഉണ്ണികൃഷ്ണൻ, ജയദേവൻ, രമാദേവി, രതിദേവി.


ധൈര്യമേകിയ രാമകൃഷ്ണ​​​​ന​ും പോയി; ജീവിതം വഴിമുട്ടി ഷമീമയും ശാന്തയും
നിലമ്പൂര്‍: മാസങ്ങളായി ശമ്പളം ലഭിക്കാത്ത മനോവിഷമത്തില്‍ ജീവനൊടുക്കിയ ബി.എസ്.എൻ.എൽ ജീവനക്കാര​ൻ രാമകൃഷ്ണ​​​​​െൻറ വിയോഗം തീർത്ത നടുക്കത്തിലാണ്​ സഹജീവനക്കാരായ ശാന്തയും ഷമീമയും. കിട്ടിയിരുന്ന തുച്ഛവേതനവും ലഭിക്കാതെ വന്നതോടെ ദുരിതക്കയത്തിലായ തങ്ങളെ ആശ്വാസവാക്കുകളിലൂടെ സമാധാനിപ്പിച്ചിരുന്നത്​ രാമകൃഷ്ണനായിരുന്നെന്ന് നിറകണ്ണുകളോടെ ഷമീമ പറയുന്നു. 26 വർഷമായി താൻ ജോലിയിൽ കയറിയിട്ട്. താൻ വരുന്നതിനുമുമ്പേ രാമകൃഷ്ണൻ കരാർ ജീവനക്കാരനായി ബി.എസ്.എൻ.എല്ലിലുണ്ട്​. ആറ് മണിക്കൂറായിരുന്നു ജോലി.

5000 മുതൽ 6000 രൂപ വരെയായിരുന്നു ലഭിച്ചിരുന്നത്. പത്ത് മാസമായി ശമ്പളം ലഭിച്ചിരുന്നില്ല. ജീവനക്കാരുടെ സംഘടന നടത്തിയ സമരത്തെതുടർന്ന് ജനുവരിയിലെ ശമ്പളം മിക്കവർക്കും അടുത്തിടെ ലഭിച്ചു. താനടക്കമുള്ളവർക്ക് അതും ലഭിച്ചില്ല. ആത്​മഹത്യയല്ലാതെ വേറെ മാർഗമില്ലെന്ന് പറയുമ്പോൾ നമുക്ക് കാത്തിരിക്കാം, പരിഹാരമുണ്ടാവുമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചിരുന്നത് രാമകൃഷ്ണനായിരു​ന്നെന്ന് ഷമീമ പറയുന്നു.

ജോലിസമയവും ശമ്പളവും വെട്ടിക്കുറച്ചതോടെ നവംബർ മുതലുള്ള പുതിയ കരാറിൽ ഞങ്ങൾ ഒപ്പുവെച്ചിരുന്നില്ല. മാസവേതനമായി 2265 രൂപയാണ് പുതിയ കരാർ പ്രകാരം ലഭിക്കുകയെന്നറിഞ്ഞതോടെ പ്രതീക്ഷകൾ തെറ്റി. കൈക്ക് സ്വാധീനക്കുറവ്​ കൂടിയുള്ള രാമകൃഷ്ണൻ രണ്ടുദിവസമായി മൗനത്തിലായിരുന്നെന്ന് ശാന്ത പറഞ്ഞു. ഇനി നമ്മൾ എന്ത് ജോലിക്കാണ്​ പോവുകയെന്ന് അദ്ദേഹം ബുധനാഴ്ച ആശങ്കപ്പെട്ടിരുന്നു. മക്കളെ പഠിപ്പിക്കാൻ മറ്റ്​ വഴി കാണുന്നില്ലെന്ന്​ പറഞ്ഞ്​ കണ്ണുനിറച്ചാണ് ഓഫിസിൽനിന്ന്​ മടങ്ങിയതെന്നും ശാന്ത ഓർക്കുന്നു.


ജീവനക്കാര​​െൻറ ആത്​മഹത്യ: ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ പ്രതിഷേധമിരമ്പി
നിലമ്പൂർ: ശമ്പളം ലഭിക്കാതെ ദുരിതത്തിലായ താൽക്കാലിക ജീവനക്കാരൻ രാമകൃഷ്ണ‍​ൻ ആത്മഹത്യ ചെയ്തതിനെത്തുടർന്ന്​ നിലമ്പൂര്‍ ബി.എസ്.എന്‍.എല്‍ ഓഫിസിന്​ മുന്നില്‍ മണിക്കൂറുകൾ നീണ്ട പ്രതിഷേധസമരം. കുടുംബത്തിന് മതിയായ നഷ്​ടപരിഹാരം നൽകണമെന്നാവശ‍്യപ്പെട്ട് ബി.എസ്.എൻ.എൽ കാഷ്വല്‍ കോണ്‍ട്രാക്ട് ലേബേഴ്‌സ് യൂനിയനാണ്​ (സി.ഐ.ടി.യു) രാവിലെ പ​േത്താടെ ആദ‍്യം സമരമുഖത്തെത്തിയത്. കവാടത്തിന് മുന്നിലിരുന്ന് മുദ്രവാക‍്യം വിളിച്ചതോടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പ്രകടനമായെത്തി സമരത്തിൽ പങ്കാളികളായി.

ബി.എസ്.എൻ.എൽ ഉന്നത അധികൃതരെത്താതെ മൃതദേഹം താഴെയിറക്കാൻ അനുവദിക്കില്ലെന്ന് നിലമ്പൂർ സി.ഐ സുനിൽ പുളിക്കൽ അടക്കമുള്ളവരോട് സമരക്കാർ പറഞ്ഞു. ഇതോടെ പൊലീസ് ബി.എസ്.എൻ.എൽ അധികൃതരെ വിവരമറിയിച്ചു. ഉച്ചയോടെ ബി.എസ്.എൻ.എൽ ഡി.ജി.എമ്മുമാരായ ആർ. പാൽവർണൻ, എ.എസ്. രാജു, ഏരിയ മാനേജർ സി. രാധാകൃഷ്ണൻ എന്നിവരെത്തി. ഇവർ ഓഫിസിനകത്തേക്ക് ക‍യറിയപ്പോൾ നേരിയ സംഘർഷമുണ്ടായി. സി.ഐ.ടി.യു ജില്ല പ്രസിഡൻറും മുൻ എം.എൽ.എയുമായ വി. ശശികുമാറും സി.പി.എം നേതാക്കളും സ്ഥലത്തെത്തി ബി.എസ്.എൻ.എൽ അധികൃതരുമായി ചർച്ച നടത്തി. മലപ്പുറം ജില്ലയിൽ 600ഓളം കരാർ ജീവനക്കാരുണ്ടെന്നും രാമകൃഷ്ണ​​െൻറ കുടുംബത്തെ സഹായിക്കാൻ ഫണ്ട് സ്വരൂപിക്കുമെന്നും അധികൃതർ പറഞ്ഞു.
കാഷ്വൽ ജീവനക്കാരെ പ്രത‍്യേകം പരിഗണിക്കണമെന്നും ആത്​മഹത്യ വിവരം ഉന്നത അധികൃതരെ അറിയിക്കണമെന്നും കുടുംബത്തിന് മതിയായ നഷ്​ടപരിഹാരം നൽകാൻ നടപടി വേണമെന്നും വി. ശശികുമാർ ആവശ‍്യപ്പെട്ടു. ഉന്നത അധികൃതരെ അറിയിക്കാമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് ഉച്ചക്ക് ഒന്നരയോടെ മൃതദേഹം താഴെയിറക്കാൻ അനുവദിച്ചത്.

സമരത്തിന് സി.പി.എം ഏരിയ സെക്രട്ടറി ഇ. പത്മാക്ഷൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ മാട്ടുമ്മൽ സലീം, കെ. റഹീം, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി പി.കെ. മുബഷിർ, പ്രസിഡൻറ്​ ശ‍്യാം പ്രസാദ്, ജോ. സെക്രട്ടറി പി. ഷബീർ, സെക്ര​േട്ടറിയറ്റംഗം എൻ.എം. ഷഫീഖ്, ഷാജി ചക്കാലക്കുത്ത്, കെ.എസ്. അൻവർ, പി. സഹിൽ, എം. സുജീഷ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - bsnl contract employee committ suicide at office building -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.