തൊടുപുഴ: ആറുമണിക്കൂറോളം നാടിനെ വിറപ്പിച്ച് വിരണ്ടോടിയ പോത്തിനെ മയക്കുവെടിവെച്ച് വീഴ്ത്തി. വണ്ണപ്പുറം കലയന്താനി സ്വദേശി കശാപ്പിനായി കൊണ്ടുവന്ന പോത്താണ് ശനിയാഴ്ച നാട് വിറപ്പിച്ചത്. പോത്തിെൻറ ആക്രമണത്തില്‍നിന്ന് രക്ഷപ്പെേട്ടാടുന്നതിനിെട 20ലധികംപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 11.30ഓടെ വണ്ണപ്പുറത്തിന് സമീപം വെൺമറ്റത്തായിരുന്നു സംഭവം. കശാപ്പിനായി കൊണ്ടുവന്ന പോത്തുകളെ വാഹനത്തില്‍നിന്ന് ഇറക്കുന്നതിനിടെ ഒരെണ്ണം വിരണ്ടോടുകയായിരുന്നു. വണ്ണപ്പുറം-തൊമ്മന്‍കുത്ത് റോഡിലൂടെ ഓടിയ പോത്ത് കണ്ണില്‍ കണ്ട കൃഷികളെല്ലാം നശിപ്പിച്ചു.
പിന്നാലെ ആളുകള്‍ കൂടിയതോടെ ഇത് കൂടുതല്‍ വിരണ്ടു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കാളിയാര്‍ എസ്.ഐ വി.സി. വിഷ്ണുകുമാറിെൻറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. സ്ഥിതി നിയന്ത്രിക്കാനാകാതെ തൊടുപുഴയില്‍നിന്ന് ഫയര്‍ഫോഴ്‌സ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, വെറ്ററിനറി ഉദ്യോഗസ്ഥര്‍ എന്നിവരും സ്ഥലത്തെത്തി. കുടുക്കിട്ട് വീഴ്ത്താന്‍ ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് പലതവണ ശ്രമം നടത്തിയെങ്കിലും പോത്ത് രക്ഷപ്പെട്ട് ഓടി.
ഒടുവില്‍ മയക്കുവെടിെവച്ച് വീഴ്ത്താന്‍ തീരുമാനിച്ചു. മുള്ളരിങ്ങാട് സ്വദേശിയാണ് മയക്കുവെടിെവച്ചത്. മയക്കുവെടിയേറ്റ പോത്ത് ചത്തു. സംഭവത്തില്‍ പോത്തിനെയെത്തിച്ച സെയ്തുമുഹമ്മദിനെതിരെ കേസെടുത്തതായി കാളിയാർ എസ്.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.