കൊച്ചി: ശബരിമലയുടെ വികസന പ്രവർത്തനങ്ങളെ ബഫർസോൺ ബാധിച്ചേക്കുമെന്ന ആശങ്കയുമായി ദേവസ്വം ബോർഡ്. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപനാണ് ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ശബരിമല മാസ്റ്റർ പ്ലാനിനെ ബഫർസോൺ ബാധിക്കുമെന്നാണ് ആശങ്ക. പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കത്തയക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.
പെരിയാർ ടൈഗർ റിസർവിനോട് ചേർന്ന നിലയ്ക്കൽ ബേസ് ക്യാംപിനെ ചൊല്ലിയാണ് ബോർഡിന്റെ ആശങ്ക. നിലയ്ക്കൽ അടങ്ങുന്ന പെരുന്നാട് പഞ്ചായത്ത് ബഫർസോണിൽ ഉൾപ്പെട്ടതിനാൽ ശബരിമല മാസ്റ്റർപ്ലാനിനെ ബാധിച്ചേക്കും.
ശബരിമല ഭൂമി സുപ്രിംകോടതിയുടെ അനുമതിയോടെ ദേവസ്വം ബോർഡിനു വിട്ടുതന്നതാണെന്ന് അനന്തഗോപൻ പറഞ്ഞു. അവിടെ വീട് വച്ച്, കൃഷി ചെയ്തു ജീവിക്കുന്ന ആളുകളുണ്ട്. അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകണം. അതോടൊപ്പം നിലയ്ക്കലെ ദേവസ്വം ബോർഡിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് തടസമുണ്ടാകാതിരിക്കാൻ അധികാരികളുടെ ഭാഗത്തുനിന്ന് തീരുമാനമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.