ഗാന്ധിനഗർ (കോട്ടയം): കാമുകൻ പെേട്രാളൊഴിച്ച് തീകൊളുത്തിയതിനെത്തുടർന്ന് പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് തീവ്രപരിചരണവിഭാഗത്തിൽ കഴിഞ്ഞ പെൺകുട്ടിയെ വിദഗ്ധചികിത്സക്കായി എയർ ആംബുലൻസിൽ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പത്തനംതിട്ട കടമ്മനിട്ട സ്വദേശിനിയായ 17കാരിയെയാണ് വ്യാഴാഴ്ച രാവിലെ എട്ടിന് കോട്ടയം എസ്.എച്ച് മൗണ്ടിലെ ഹെലിപാഡിൽ നിന്ന് എയർ ആംബുലൻസിൽ കോയമ്പത്തൂരിലെ ഗംഗ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
കോട്ടയം മെഡിക്കൽ കോളജിൽനിന്ന് ആംബുലൻസിൽ എസ്.എച്ച് മൗണ്ടിൽ എത്തിച്ചശേഷമാണ് എയർ ആംബുലൻസിലേക്ക് പ്രവേശിപ്പിച്ചത്. കോട്ടയം മെഡിക്കൽ കോളജിെൻറ ചരിത്രത്തിൽ ആദ്യമായാണ് ഒരു രോഗിയെ എയർ ആംബുലൻസിൽ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ‘ഇൻറർനാഷനൽ ഫൗണ്ടേഷൻ ഒാഫ് ക്രൈം പ്രിവൻഷൻ ആൻഡ് വിക്ടിം കെയർ’എന്ന സംഘടനയുടെ സഹായത്തോടെയാണ് വിദ്ഗധചികിത്സ സാധ്യമാക്കിയത്.
ഗംഗ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുെട തുടർചികിത്സ ചെലവുകൾ പൂർണമായും ആശുപത്രി അധികൃതരാണ് വഹിക്കുന്നത്. പെൺകുട്ടിക്കൊപ്പം മാതാവുമുണ്ട്.
കഴിഞ്ഞ 14ന് വൈകീട്ട് 6.30നാണ് അകന്നബന്ധുവും കാമുകനുമായ സജിൽ (22) പെൺകുട്ടിയുടെമേൽ പെേട്രാളൊഴിച്ച് തീകൊളുത്തിയത്. 80 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടിയെ ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലും പീന്നിട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു പെൺകുട്ടി.
സംഭവശേഷം സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ അഭയംതേടിയ യുവാവിനെ പൊലീസ് പിടികൂടിയിരുന്നു. പൊള്ളലേറ്റ യുവാവും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.