വ്യാജ വോട്ടും ഇരട്ട വോട്ടും; മുന്നണിപ്പോരിൽ പാലക്കാട്

പാ​ല​ക്കാ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ക്ക​വെ, വ്യാ​ജ വോ​ട്ടും ഇ​ര​ട്ട വോ​ട്ടും പാ​ല​ക്കാ​ട്ടെ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​മാ​കു​ന്നു. മ​ണ്ഡ​ല​ത്തി​ല്‍ ര​ണ്ടാ​യി​ര​ത്തി​ലേ​റെ ക​ള്ള​വോ​ട്ടു​ക​ളു​ണ്ടെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ജി​ല്ല ഭ​ര​ണ​കൂ​ടം അ​റി​യി​ച്ച​തോ​ടെ വി​ഷ​യം ചൂ​ടു​പി​ടി​ച്ചു.

ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫി​സ​ര്‍മാ​രി​ല്‍നി​ന്ന് ജി​ല്ല ക​ല​ക്ട​ര്‍ എ​സ്. ചി​ത്ര പ്രാ​ഥ​മി​ക​വി​വ​രം തേ​ടി. വ്യാ​ജ​വോ​ട്ട് ചേ​ർ​ത്തെ​ന്ന് ക​ണ്ടെ​ത്തി​യ മേ​ഖ​ല​ക​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ റ​വ​ന്യൂ ത​ഹ​സി​ൽ​ദാ​ർ​ക്കും റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ​മാ​ർ​ക്കും ഇ​ല​ക്ഷ​ൻ ചു​മ​ത​ല​യു​ള്ള ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. ക​ല​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. ഉ​ട​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ​യും വ്യാ​ജ വി​വ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചും കൂ​ടു​ത​ല്‍ വോ​ട്ട​ര്‍മാ​രെ ചേ​ർ​ത്തെ​ന്നാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

പ​ല​ര്‍ക്കും ര​ണ്ടി​ട​ത്ത് വോ​ട്ടു​ള്ള​താ​യി വ്യ​ക്ത​മാ​യി. പ​ല വോ​ട്ട​ര്‍മാ​രെ​യും പു​തു​താ​യി ചേ​ര്‍ത്ത​ത് കൃ​ത്യ​മാ​യ മേ​ല്‍വി​ലാ​സ​ത്തി​ലു​മ​ല്ല. പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ല്‍ പു​തു​താ​യി വോ​ട്ട് ചേ​ര്‍ത്തി​രി​ക്കു​ന്ന​വ​രി​ല്‍ പ​ല​രും മ​റ്റി​ട​ങ്ങ​ളി​ല്‍ വോ​ട്ടു​ള്ള​വ​രാ​ണ്. വോ​ട്ട് മാ​റി​യ കാ​ര്യം പ​ല​രു​മ​റി​ഞ്ഞി​ട്ടി​ല്ല. മാ​ത്ര​മ​ല്ല, കേ​ര​ള​ത്തി​നു പു​റ​ത്ത് സ്ഥി​ര​താ​മ​സ​മാ​ക്കി​യ​വ​രു​ടെ വോ​ട്ടു​ക​ൾ​പോ​ലും പാ​ല​ക്കാ​ട്ട് ചേ​ര്‍ത്തി​ട്ടു​ണ്ടെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലും പു​റ​ത്തു​വ​രു​ന്നു. സം​ഭ​വം അ​ന്വേ​ഷി​ക്കാ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ തീ​രു​മാ​നം സി.​പി.​എം സ്വാ​ഗ​തം​ചെ​യ്തു. എ​ന്നാ​ല്‍, അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാ​കാ​ന്‍ പാ​ടി​ല്ലെ​ന്നും പാ​ർ​ട്ടി പ​റ​യു​ന്നു. ന​ട​പ​ടി​യി​ല്ലെ​ങ്കി​ല്‍ പ്ര​ചാ​ര​ണ സ​മാ​പ​ന​ദി​വ​സം ശ​ക്ത​മാ​യ സ​മ​ര​ത്തി​ലേ​ക്കു പോ​കാ​നാ​ണ് തീ​രു​മാ​നം. പാ​ല​ക്കാ​ട്ട് യു.​ഡി.​എ​ഫ് 5500ല​ധി​കം വോ​ട്ട് ചേ​ർ​ത്തി​ട്ടു​ണ്ടെ​ന്നും പു​റ​ത്തു​നി​ന്ന് ഒ​രു വോ​ട്ടു​പോ​ലും ചേ​ർ​ത്തി​ട്ടി​ല്ലെ​ന്നു​മാ​ണ് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞ​ത്. തെ​റ്റാ​യ വോ​ട്ട് ചേ​ര്‍ത്തി​ട്ടു​ണ്ടെ​ങ്കി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രും ബി.​എ​ല്‍.​ഒ​മാ​രു​മാ​ണ് കു​റ്റ​വാ​ളി​ക​ള്‍.

അ​വ​ര്‍ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ബി.​ജെ.​പി ജി​ല്ല പ്ര​സി​ഡ​ൻ​റ് ഹ​രി​ദാ​സി​ന് പ​ട്ടാ​മ്പി​യി​ലും പാ​ല​ക്കാ​ട്ടും വോ​ട്ടു​ണ്ടെ​ന്ന കോ​ൺ​ഗ്ര​സ് ആ​രോ​പ​ണം എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി സി. ​കൃ​ഷ്ണ​കു​മാ​ർ സ​മ്മ​തി​ച്ചു. ഒ​രു വ​ര്‍ഷ​മാ​യി ഹ​രി​ദാ​സ​ന്‍ താ​മ​സി​ക്കു​ന്ന​ത് പാ​ര്‍ട്ടി ഓ​ഫി​സി​ലാ​ണെ​ന്നും പ​ട്ടാ​മ്പി​യി​ലേ​ത് ഒ​ഴി​വാ​ക്കാ​ന്‍ അ​പേ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​പി. സ​രി​ന് പാ​ല​ക്കാ​ട് വോ​ട്ടു​ള്ള​ത് യു.​ഡി.​എ​ഫും ബി.​ജെ.​പി​യും വി​ഷ​യ​മാ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, 2018 മു​ത​ൽ പാ​ല​ക്കാ​ട്ട് വീ​ടു​ണ്ടെ​ന്ന​തി​ന്റെ രേ​ഖ​ക​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ ഡോ. ​സ​രി​ൻ ആ​രോ​പ​ണം ത​ള്ളി. ബി.​ജെ.​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​ര​ഘു​നാ​ഥി​ന്റേ​തു​ൾ​പ്പെ​ടെ ഇ​ര​ട്ട​വോ​ട്ടാ​ണെ​ന്ന ആ​രോ​പ​ണ​വും ഉ​യ​രു​ന്നു​ണ്ട്.

ആ​ർ.​എ​സ്.​എ​സ് കാ​ര്യാ​ല​യ​ത്തി​ല്‍ 27 വോ​ട്ട​ര്‍മാ​രു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഡി​വൈ.​എ​ഫ്‌.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ. സ​നോ​ജ് രം​ഗ​ത്തു​വ​ന്നു. ക്ര​മ​ക്കേ​ട് ന​ട​ന്ന സം​ഭ​വ​ത്തി​ൽ ബി.​എ​ൽ.​ഒ​മാ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി കേ​സെ​ടു​ക്ക​ണ​മെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷും സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി ഇ.​എ​ൻ. സു​രേ​ഷ്ബാ​ബു​വും ആ​വ​ശ്യ​പ്പെ​ട്ടു. എ​ൽ.​ഡി.​എ​ഫ് സ​ഹാ​യ​ത്തോ​ടെ യു.​ഡി.​എ​ഫാ​ണ് വോ​ട്ട് ചേ​ർ​ത്ത​തെ​ന്നും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​വു​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.

Tags:    
News Summary - Palakkad By Election 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.