തിരുവനന്തപുരം: ബുർവി ചുഴലിക്കാറ്റിെൻറ പശ്ചാത്തലത്തിൽ ഏഴ് ജില്ലകളിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ജാഗ്രത നിർദേശം നൽകിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ നാളെ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. കാറ്റ് സംബന്ധിച്ച് പ്രധാനമന്ത്രി കാര്യങ്ങൾ വിലയിരുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
അഞ്ചാം തീയതി വരെ മഴയും കാറ്റുമുണ്ടാകും. വെള്ളിയാഴ്ചയോടെ കാറ്റ് തിരുവനന്തപുരത്തെത്തും. കടൽ പ്രക്ഷുബ്ധമാവാനും സാധ്യതയുണ്ട്. രണ്ടര മീറ്റർ വരെ ഉയരമുള്ള തിരമാലകളുണ്ടാവാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റിെൻറ പശ്ചാത്തലത്തിൽ ശബരിമല തീർഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തു. ജില്ലകളിൽ ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി. നിലവിൽ 13 ക്യാമ്പുകളിലായി 175 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിലവിൽ ശ്രീലങ്കൻ തീരത്ത് നിന്ന് ഏകദേശം 140 കി.മീ ദൂരത്തിലും പാമ്പൻ തീരത്ത് നിന്ന് 370 കി.മീ ദൂരത്തിലും കന്യാകുമാരിയിൽ നിന്ന് ഏകദേശം 550 കിമീ ദൂരത്തിലുമാണ് കാറ്റിന്‍റെ സ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.