അഴിയൂരില്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: മാഹിക്ക് സമീപം അഴിയൂര്‍ കുഞ്ഞിപ്പള്ളിയിൽ കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ വടകരയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ എട്ടേമുക്കാലോടെയാണ്‌ അപകടം.

പയ്യന്നൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസും കോഴിക്കോടുനിന്ന് കണ്ണൂരേക്കു പോവുന്ന കെ.എസ്.ആർ.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. ഇരു ബസുകളുടെയും മുന്‍ഭാഗം തകര്‍ന്നു. ചോമ്പാല പൊലീസും വടകര ഫയര്‍ ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി.

Tags:    
News Summary - bus accident in azhiyur kunjippally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.