തിരൂരങ്ങാടി: മൈസൂരുവിനടുത്ത് ചാമരാജനഗറിൽ മലയാളി യുവാവ് പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ബിസിനസ് പാർട്ണറും സഹായിയും അറസ്റ്റിൽ. കോഴിക്കോട് നാദാപുരം പാറക്കടവ് സ്വദേശികളായ മുത്തലിബ്, ജംഷീർ എന്നിവരെയാണ് ആത്മഹത്യാപ്രേരണക്ക് ചാമരാജനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം എ.ആർ. നഗർ യാറത്തുംപടി പാലമടത്തിൽചിന സ്വദേശി പാലമടത്തിൽ ഹംസ (35) മരിച്ച സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചയാണ് ഹംസ പൊള്ളലേറ്റ് മരിച്ചത്. മരണവിവരം പ്രതികളാണ് ഹംസയുടെ വീട്ടിലറിയിച്ചത്.
ചാമരാജനഗറിൽ രാജധാനി ബേക്കറി, മയൂര ലോഡ്ജ് എന്നിവ നടത്തുന്നയാളാണ് മുത്തലിബ്. ഇവയുടെ നടത്തിപ്പിലെ പങ്കാളിയായിരുന്നു ഹംസ. എട്ട് വർഷത്തോളമായി ഇവർ തമ്മിൽ ബിസിനസ് ബന്ധമുണ്ട്. ലോഡ്ജ് മാനേജരാണ് ജംഷീർ. തെൻറ മരണത്തിന് ഉത്തരവാദികൾ മുത്തലിബും ജംഷീറുമാണെന്ന് ഹംസ വാട്ട്സ്ആപ്പിൽ സ്റ്റാറ്റസായി ഇട്ടിരുന്നു.
മരണത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടി ബന്ധുക്കൾ ചാമരാജനഗർ പൊലീസിന് പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. ഇവർ തമ്മിലുണ്ടായ സാമ്പത്തിക പ്രശ്നമാണ് ഹംസയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് ബന്ധുക്കളെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.