വേങ്ങര (മലപ്പുറം): വ്യാപാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വേങ്ങര മാർക്കറ്റ് റോഡിലെ കച്ചവടക്കാരനായ ചമ്മലകുണ്ടന് ഷെമീറിനെ ഇക്കഴിഞ്ഞ അഞ്ചിനാണ് സംഘം ചേര്‍ന്ന് ആക്രമിച്ചത്.
വ്യാപാരഭവൻ കോമ്പൗണ്ടിൽ നിർത്തിയിട്ട വാഹനമെടുക്കുന്നതിനായി ചെന്നപ്പോൾ റോഡിനുകുറുകെ കാർ നിറുത്തിയിട്ട സംഘത്തോട് വാഹനം മാറ്റാൻ ആവശ്യപ്പെട്ടതിൽ ക്ഷുഭിതരായ സംഘം വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു. കോവിഡ് പാശ്ചാതലത്തില്‍ കേസെടുത്ത നാല് പേര്‍ക്കും പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവര്‍ കോടതിയില്‍ ഹാജരാവണം. കസ്റ്റഡിയിലെടുത്ത ഇവരുടെ വാഹനം ഉപാധികളോടെ പൊലീസ് വിട്ടുനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.