കൊല്ലം: സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപനം വന്നതിെൻറ പിറ്റേന്നുതന്നെ, ചവറയിലെ സ്ഥാനാർഥിയെ തീരുമാനിച്ച് ആർ.എസ്.പി. ശനിയാഴ്ച തിരുവനന്തപുരത്ത് ചേർന്ന ആർ.എസ്.പി സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം ഷിബു ബേബിജോണിെൻറ സ്ഥാനാർഥിത്വത്തിന് ഒൗദ്യോഗിക അംഗീകാരം നൽകി. പ്രഖ്യാപനം യു.ഡി.എഫ് നേതൃത്വത്തിൽ നിന്നാവും ഉണ്ടാവുക. നേരത്തേ തീരുമാനിച്ചിരുന്ന യോഗമാണെങ്കിലും ഇന്ന് ചേരുന്ന യു.ഡി.എഫ് ജില്ല നേതൃയോഗം തെരഞ്ഞെടുപ്പ് സംബന്ധിച്ച തുടർ നടപടികൾ ആസൂത്രണം ചെയ്യും.
അതേസമയം, സ്ഥാനാർഥിയെ സംബന്ധിച്ച തീരുമാനം പാർട്ടി സംസ്ഥാന നേതൃത്വം കൈക്കൊള്ളുമെന്ന് സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ അറിയിച്ചു. എൽ.ഡി.എഫിെൻറ ഉറച്ച മണ്ഡലങ്ങളിലൊന്നായ ചവറയിൽ സ്ഥാനാർഥി ആരായാലും തെരഞ്ഞെടുപ്പിന് തങ്ങൾ നേരത്തേ തന്നെ തയാറാണ്. ക്ഷേമ പെൻഷൻ വർധന, തൊഴിലാളികൾക്കുള്ള ആശ്വാസ പദ്ധതികൾ, കോവിഡ് കാലത്തെ ഭക്ഷ്യക്കിറ്റ് വിതരണം അടക്കം സർക്കാറിെൻറ നേട്ടങ്ങൾ ഏറെ പറയാനുണ്ട്. അത് ജനങ്ങൾ ഉൾെക്കാള്ളുക തന്നെ െചയ്യുമെന്നും അദ്ദേഹം പറഞ്ഞു.
എൻ. വിജയൻ പിള്ളയുടെ നിര്യാണത്തെത്തുടർന്ന്, മാർച്ചിൽ തന്നെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ചിരുെന്നന്നും അത് ഒന്നുകൂടി സജീവമാക്കുകയേ വേണ്ടൂ എന്നും ആർ.എസ്.പി ജില്ല സെക്രട്ടറി കെ.എസ് വേണുഗോപാൽ പറഞ്ഞു. തികഞ്ഞ െഎക്യത്തോടെയാണ് യു.ഡി.എഫ് പ്രവർത്തനം. ശക്തമായ സംഘടന സംവിധാനം ആർ.എസ്.പിക്ക് ചവറയിലുണ്ട്. അതുകൊണ്ട് പ്രവർത്തനം പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു.
ശക്തനായ സ്ഥാനാർഥി തന്നെയാവും ചവറയിൽ മത്സരിക്കുകയെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് ബി.ബി. ഗോപകുമാർ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യന് മണ്ഡലത്തിെൻറ ചുമതല നൽകിയിട്ടുണ്ട്. സംഘടന സംവിധാനം മണ്ഡലത്തിൽ സജീവമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.