തിരുവനന്തപുരം: ബൈജൂസ് ആപ്പിന്‍റെ തിരുവനന്തപുരം ടെക്നോപാർക്കിലെ ഓഫിസ് തുടർന്നും പ്രവർത്തിപ്പിക്കാൻ ധാരണ. ലേബർ കമീഷണർ നടത്തിയ ചർച്ചയിൽ ബൈജൂസ് ആപ് അധികൃതർ ഇക്കാര്യം ഉറപ്പുനൽകി. കമ്പനി അധികൃതരുമായി മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശപ്രകാരമാണ് ലേബർ കമീഷണർ കെ. വാസുകി ചർച്ച നടത്തിയത്.
തിരുവനന്തപുരം സെന്‍റർ നിർത്താൻ നേരേത്ത കമ്പനി തീരുമാനിച്ചിരുന്നു. ഇവിടെ ജോലി ചെയ്യുന്നവർ വിഷയം സർക്കാറിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരുകയും ചെയ്തു. അതേസമയം ടെക്നോപാർക്കിലെ ഡെവലപ്മെന്‍റ് സെന്‍റർ തുടരുമെന്ന് സർക്കാറിനെയും കമ്പനി അറിയിച്ചു. തിരുവനന്തപുരം സെന്‍ററിലെ ജീവനക്കാരെ ബംഗളൂരു ഓഫിസിലേക്ക് മാറ്റാൻ നിർദേശിച്ചിരുന്നു. പുതിയ തീരുമാനത്തോടെ ജീവനക്കാർക്കും തലസ്ഥാനത്ത് തുടരാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.