മന്ത്രിസഭ പുനഃസംഘടന മുൻ നിശ്ചയിച്ച പോലെ നടക്കും; ഗണേഷിന് മന്ത്രിയാകാൻ തടസമില്ല -ഇ.പി. ജയരാജൻ

തിരുവനന്തപുരം: മന്ത്രിസഭയുടെ പുനഃസംഘടന മുൻ നിശ്ചയിച്ച പോലെ നടക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. കെ.ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുമെന്നും അദ്ദേഹം പറഞ്ഞു.

ഗണേഷ് കുമാറിന് മന്ത്രിയാകാൻ തടസമില്ല. വിചാരണ നേരിടുന്നത് കൊണ്ട് മാത്രം ഗണേഷ് കുറ്റക്കാരനാകില്ല. കുറ്റം ആരോപിക്കുന്നത് തന്നെ വസ്തുതാപരമായിട്ടല്ല. രാജ്യത്തെ പല മന്ത്രിമാരും ഇ.ഡിയുടെ നിരീക്ഷണത്തിൽ ജയിലിലുണ്ട്. കുറ്റം ആരോപിക്കപ്പെട്ടത് കൊണ്ട് ആരും കുറ്റവാളിയാകില്ലെന്നും ജയരാജൻ വ്യക്തമാക്കി.

നവകേരള സദസിന് മുമ്പ് മാറ്റം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ധാരണ പ്രകാരം നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് കേരള കോൺഗ്രസ് ബി നൽകിയ കത്തിലുള്ളതെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി.

Tags:    
News Summary - Cabinet reshuffle will take place as previously scheduled -E.P. Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.