കാലാതീത കലണ്ടറുമായി ഫ്രല്‍ബിന്‍ റഹ്മാന്‍

കോഴിക്കോട്: ലളിതമായ കണക്കുകളുടെ സഹായത്താല്‍ കാലാകാലത്തേക്കുള്ള കലണ്ടര്‍ നിര്‍മിച്ച് ഫ്രല്‍ബിന്‍ റഹ്മാന്‍. ഒരു ഷീറ്റ് കടലാസില്‍ സ്വന്തം പേരിലെ
F R E L B I N എന്നീ അക്ഷരങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് കലണ്ടര്‍ നിര്‍മിച്ചത്. സങ്കലനവും ഹരണവും അറിയുന്ന ഏതൊരാള്‍ക്കും ഈ ഷീറ്റ് ഉപയോഗിച്ച് വരാനിരിക്കുന്നതും കഴിഞ്ഞതുമായ തീയതികള്‍ ഏത് ദിവസമാണെന്ന് സെക്കന്‍റുകള്‍ക്കകം കണ്ടത്തൊനാവും.

ചുവര്‍ കലണ്ടറില്‍ ഇത്രയധികം ദിവസങ്ങള്‍ കണക്കുകൂട്ടാനാവില്ല. മാത്രമല്ല മൊബൈലിലോ ഗൂഗിളിലോ തെരഞ്ഞാല്‍ മറ്റുള്ളവര്‍ ശരിപ്പെടുത്തിവെച്ച കലണ്ടറാണ് ഉപയോഗിക്കാന്‍ കിട്ടുന്നതെന്നും താന്‍ നിര്‍മിച്ച കലണ്ടര്‍ ഉപയോഗിച്ച് ദിവസങ്ങള്‍ കണക്കുകൂട്ടി കണ്ടത്തെുന്നത് ബുദ്ധിവികാസത്തിന് സഹായകമാവുമെന്നുമാണ് ഫ്രല്‍ബിന്‍െറ പക്ഷം.

കിണാശ്ശേരി നോര്‍ത്തില്‍ താണിക്കാട്ടുപറമ്പ് അജീബിലെ ജോണക്കശ്ശേരി അബ്ദുറഹ്മാന്‍, എന്‍.എസ്. സമീറ ദമ്പതികളുടെ മകനും കോഴിക്കോട് എന്‍.ഐ.ഐ.ടിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറിങ് നാലാം വര്‍ഷ വിദ്യാര്‍ഥിയുമായ ഫ്രല്‍ബിന്‍ നേരത്തേ 200 വര്‍ഷത്തെയും പിന്നീട് 2000 വര്‍ഷത്തെയും തുടര്‍ന്ന് 7000 വര്‍ഷത്തെയും കലണ്ടര്‍ നിര്‍മിച്ച് ശ്രദ്ധേയനായിരുന്നു. തന്‍െറ പേരിലുള്ള കലണ്ടറിന് പേറ്റന്‍റ് ലഭിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പേറ്റന്‍റ് ലഭിച്ചാല്‍ സ്കൂളുകള്‍ക്കും മറ്റും ഇത്തരം കലണ്ടറുകള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - calender

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.