കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിലെ വളർത്തു പക്ഷികളെ കൊന്ന് ദഹിപ്പിക്കും. കലക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രതിരോധ പ്രവർത്തനങ്ങൾക്കായി മൃഗസംരക്ഷണ വകുപ്പ് അഞ്ച് അംഗങ്ങളുള്ള 25 സംഘത്തെ തയാറാക്കി.
ജില്ലയിൽ വെസ്റ്റ് കൊടിയത്തൂരിലും വേങ്ങേരിയിലൂം കോഴിഫാമിലും നഴ്സറിയിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ പ്രദേശങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിൽ ജാഗ്രത പ്രഖ്യാപിച്ചു. പ്രദേശത്തെ കോഴിക്കടകളും ഫാമുകളും അടച്ചിടാൻ ജില്ല ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.