കോഴിക്കോട്: കാസർകോട് ചിറ്റാരിക്കൽ സ്വദേശിനി അനു മേരി കുര്യാക്കോസിന് ഒരു സംശയം. ലോക ്ഡൗൺ കാലത്തെ വിരസതയകറ്റാൻ കോഴിക്കോട് ജില്ല കലക്ടർ ഔദ്യോഗിക ഫേസ്ബുക്ക് പേജ് തുടങ ്ങിയ മത്സരത്തിൽ കാസർകോട്ടുകാരിയായ തനിക്കും മത്സരിക്കാമോ?. 'തീർച്ചയായും നമ്മളൊന്ന ാണ് ' എന്നായിരുന്നു ജില്ല കലക്ടർ എസ്. സാംബശിവറാവുവിെൻറ മറുപടി.
'ലോക്ഡൗൺ കാലത്തെ വീട്ടിലെ കൃഷി' എന്ന പേരിലുള്ള പുതിയ മത്സരത്തിൽ ഇത ോടെ അനുവും പങ്കുചേർന്നു. 67 കാരിയായ അമ്മ മേരി കുര്യാക്കോസിന് വേണ്ടിയായിരുന്നു അനുവി െൻറ പങ്കാളിത്തം . മേരി നട്ടുവളർത്തിയ പയറും പടവലവും മുളകും പാവയ്ക്കയുമെല്ലാം വിളവെടുക്കാൻ പാകത്തിൽ നിൽക്കുന്നതിെൻറ കൊളാഷ് ചിത്രമാണ് അനു പോസ്റ്റ് ചെയ്തത്.
കോഴിക്കോട് കലക്ടറുടെ പേജിലെ ലോക്ഡൗൺ കാല ‘ടാസ്ക്കുകൾ’ ജില്ല അതിർത്തിയില്ലാത്ത സൈബർ ഇടങ്ങളിൽ സൂപ്പർഹിറ്റായി മുന്നേറുകയാണ്.
വിവിധ ജില്ലകളിൽ നിന്നടക്കം നിരവധി പേരാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
‘ശാരീരിക അകലം, സാമൂഹിക ഒരുമ, ക്രിയാത്മക അതിജീവനം’ എന്ന സന്ദേശമുയർത്തിയാണ് കലക്ടറുടെ പേജിൽ ആക്ടിവിറ്റികൾ തുടങ്ങിയത്. ‘ഈ ജനലിനപ്പുറം’ എന്ന പേരിൽ വീട്ടിനുള്ളിലെയും സമീപത്തെയും കാഴ്ചകളായിരുന്നു ആദ്യ മത്സരയിനം. 1600 ഓളം പേർ മൊബൈൽ ചിത്രങ്ങൾ കലക്ടറുടെ പേജിൽ കമൻറായി അയച്ചു. അഞ്ഞൂറിലേറെ പേർ ഷെയർ ചെയ്തു.
‘വീട്ടിലെ വര’ എന്ന ചിത്രരചനാ മത്സരത്തിനും മികച്ച പ്രതികരണമായിരുന്നു. മുതിർന്നവർക്കും കുട്ടികൾക്കുമായി നടത്തിയ മത്സരത്തിൽ 1800 ലേറെ എൻട്രികൾ ലഭിച്ചു. അതേസമയം, ‘ശുചിത്വം നമുക്കൊരു ശീലമാക്കാം’ എന്ന പേരിൽ നടത്തിയ ഫോട്ടോഗ്രഫി -വീഡിയോഗ്രഫി മത്സരം നിലവാരം പുലർത്തിയില്ലെന്ന അഭിപ്രായമാണ് വിദഗ്ധരടങ്ങുന്ന ജൂറിക്കുണ്ടായിരുന്നത്. മികച്ച മൂന്ന് എൻട്രികൾക്കും ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്നവക്കുമാണ് സമ്മാനം.
ഡി.സി ബുക്സ് സമ്മാനിക്കുന്ന ആയിരം രൂപയുടെ ഗിഫ്റ്റ് വൗച്ചർ വിജയികളുടെ ഫേസ്ബുക്ക് മെസഞ്ചർ വഴിയാണ് സമ്മാനിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ലോക് ഡൗൺ കാലത്തെ വിരസതയകറ്റാൻ ജില്ല കലക്ടറുടെ ഓൺലൈൻ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.