കോഴിക്കോട്: കോഴിേക്കാട്ട് കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ സഞ്ചാരവഴികൾ ജില്ലാ കലക്ടറേറ്റ് പുറത്തു വിട്ടു. ഇതിൽ കൊടുവള്ളി കിഴക്കോത്ത് സ്വദേശിനി മാർച്ച് 13 ന് ഇത്തിഹാദ് എയർവെയ്സ് EY 250 (3.20 am) അബുദാബിയിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. വിമാനത്താവളത്തിൽ നിന്നും സ്വകാര്യ വാഹനത്തിലാണ് വീട്ടിലേക്ക് പോയത്. വീട്ടിൽ ഐസോലേഷനിൽ തന്നെ കഴിയുകയായിരുന്നു. 19 നാണ് ഇവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടിലുള്ള മുഴുവൻ പേരെയും ക്വാറൻ്റയിൻ ചെയ്തിട്ടുണ്ട്. രോഗിയെ കാണാൻ വന്ന ആളുകളെയും കണ്ടെത്തി ക്വാറൻ്റയിൻ ചെയ്തിട്ടുണ്ട്.
കുറ്റ്യാടി വേളം സ്വദേശി മാർച്ച് 20ന് രാത്രി 9:50 നുള്ള എയർ ഇന്ത്യ (AI 938) വിമാനത്തിൽ ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതാണ്. അവിടെനിന്ന് നിന്നും നേരിട്ട് ആംബുലൻസ് മാർഗ്ഗം കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായിരുന്നു.
ജില്ലയില്‍ പുതുതായി 501 പേര്‍ നിരീക്ഷണത്തിലുണ്ട്. 8150 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഞായറാഴ്ച ലഭിച്ച ഫലത്തിലാണ് കോഴിക്കോട്ട് രണ്ടു പേർക്ക് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ജാഗ്രതാനടപടികൾ കർശനമാക്കി. കോവിഡ് ഭീഷണിശക്തമായ സാഹചര്യത്തിലും ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. മെഡിക്കല്‍ കോളജില്‍ 10 പേരും ബീച്ച് ആശുപത്രിയില്‍ 22 പേരും ഉള്‍പ്പെടെ ആകെ 32 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ട്.
മെഡിക്കല്‍ കോളജില്‍ നിന്ന് അഞ്ച് പേരെയും ബീച്ച് ആശുപത്രിയില്‍ നിന്ന് നാലു പേരെയും ഉള്‍പ്പെടെ ഒന്‍പത് പേരെയും ഞായറാഴ്ച ഡിസ്ചാര്‍ജ്ജ് ചെയ്തു. 20 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 176 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 142 എണ്ണത്തിെൻറ പരിശോധനാഫലം ലഭിച്ചു. രണ്ടെണ്ണമൊഴികെ ബാക്കിയെല്ലാം നെഗറ്റീവ് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.