കോഴിക്കോട്​ കോവിഡ്​ നിരീക്ഷണത്തിലായിരുന്ന 26കാരി മരിച്ചു

കോഴിക്കോട്​: കോവിഡ്​ നിരീക്ഷണത്തിലായിരുന്ന യുവതി കോഴിക്കോട്ട്​ മരിച്ചു. ദുബൈയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന എടപ്പാൾ സ്വദേശിനി ഷബ്​നാസാണ്​ മരിച്ചത്​. 26 വയസായിരുന്നു. ​മേയ്​ 20നാണ്​ ഇവർ ദുബൈയിൽനിന്ന്​ കേരളത്തിലെത്തിയത്​. അർബുദ രോഗിയായ ​ ഇവർ കോഴിക്കോട്ട്​ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ്​ പരിശോധനക്കായി ഇവരുടെ സ്രവ സാമ്പിളുകൾ അയച്ചു. 
 

Tags:    
News Summary - calicut Young Woman Death -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.