കോടതി സമുച്ചയത്തിലെ ഒളികാമറ; ജീവനക്കാരന്‍െറ കാര്‍ കസ്റ്റഡിയില്‍

മുട്ടം (ഇടുക്കി): ജില്ല കോടതി സമുച്ചയത്തിലെ ശൗചാലയത്തില്‍ ഒളികാമറ സ്ഥാപിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന കോടതി ജീവനക്കാരന്‍െറ കാര്‍ കസ്റ്റഡിയിലെടുത്തു.  മുട്ടം പൊലീസ് സ്റ്റേഷന് സമീപത്തെ എസ്.ബി.ടി ബാങ്കിന് പിന്നിലായി പാര്‍ക്ക് ചെയ്തിരുന്ന കാറാണ് മുട്ടം പൊലീസ് കസ്റ്റഡിയിലെടുത്തത്.
എന്നാല്‍, സംഭവം നടന്ന് അഞ്ചുദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനായില്ല. ഒളികാമറ കണ്ടത്തെിയതിന്‍െറ പിറ്റെദിവസം രാവിലെമുതല്‍ കോടതി ജീവനക്കാരനായ ആലപ്പുഴ സ്വദേശിയെ കാണാനില്ളെന്ന് കാണിച്ച് ഇയാളുടെ ഭാര്യ മുട്ടം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പ്രതിയെക്കുറിച്ച് പൂര്‍ണവിവരങ്ങള്‍ ലഭിച്ചിട്ടും കോടതിയിലെ നാല്‍പതോളം പുരുഷജീവനക്കാരുടെ വിരലടയാളം ശേഖരിച്ചതും അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തി ആയതിനാല്‍ കേസ് വഴിതിരിച്ചുവിടാന്‍ നീക്കം നടക്കുന്നതായി കോടതിയിലെ വനിതാ ജീവനക്കാര്‍ ആരോപിച്ചു.
ഫോറന്‍സിക് സയന്‍സ് ലാബില്‍നിന്നും വിരലടയാളവിദഗ്ധരില്‍നിന്നും ഇതുവരെ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ളെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സി.ഐ മാത്യു ജോര്‍ജ്
പറഞ്ഞു.

 

Tags:    
News Summary - camara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.