കോട്ടയം: സുരക്ഷ ശക്തിപ്പെടുത്താൻ സംസ്ഥാനത്തെ ഡാമുകളിൽ സി.സി ടി.വി കാമറകൾ സ്ഥാപിക്കുന്നു. ലോകബാങ്ക് സഹായത്തോടെ ദേശീയ ജലകമീഷൻ നടപ്പാക്കുന്ന ഡാം റീഹാബിലിറ്റേഷൻ ഇംപ്രൂവ്മെൻറ് പദ്ധതിയുടെ (ഡ്രിപ്) ഭാഗമായാണ് കാമറകൾ. ഇടുക്കി, കക്കി, ഇടമലയാർ, ബാണാസുരസാഗർ, കക്കയം അടക്കം 18 വലിയ ഡാമുകളിലാകും ആദ്യഘട്ടത്തിൽ കാമറകൾ എത്തുക. ഡാമും പരിസരങ്ങളും ചിത്രീകരിക്കുന്ന തരത്തിൽ മൊത്തം 179 കാമറകളാകും സ്ഥാപിക്കുക. ഡാമുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനും സുരക്ഷ മേൽനോട്ടത്തിനുമായി ദേശീയ ജലകമീഷെൻറ നിർദേശപ്രകാരം സംസ്ഥാന സർക്കാർ കെ.എസ്.ഇ.ബിക്ക് കീഴിൽ രൂപം നൽകിയ ഡാം സേഫ്റ്റി ഒാർഗനൈസേഷനാണ് കാമറകൾ ഒരുക്കുന്നത്. ഇതിനായി ക്ഷണിച്ച ടെൻഡർ പരിശോധിക്കുകയാണെന്നും ഉടൻ കരാർ നൽകുമെന്നും ഒാർഗനൈസേഷെൻറ ചുമതലയുള്ള ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഒ. ബാബുരാജ് പറഞ്ഞു.
കെ.എസ്.ഇ.ബിയുടെ കീഴിൽ സംസ്ഥാനത്ത് 58 ഡാമുകളുണ്ട്. ഇതിൽ ആദ്യഘട്ടമായി 18 സ്ഥലങ്ങളിൽ കാമറകൾ എത്തും. ഡാം റീഹാബിലിറ്റേഷൻ ഇംപ്രൂവ്മെൻറ് പദ്ധതിയുടെ ഭാഗമായി ജലനിരപ്പിലെ വ്യത്യാസത്തിന് അനുസരിച്ച് ഡാമുകളിലെ ചലനം രേഖപ്പെടുത്താനും ഭൂമികുലുക്കത്തിെൻറ അളവ് രേഖപ്പെടുത്താനും ആധുനിക ഉപകരണങ്ങളും സ്ഥാപിക്കും. ഇതിെൻറ ഭാഗമായി 37 അണക്കെട്ടുകളിൽ അറ്റകുറ്റപ്പണി നടക്കുന്നു. ചോർച്ച തടയൽ, ബലപ്പെടുത്തൽ, റോഡുകൾ, കൈവരികൾ, ഗേറ്റുകൾ എന്നിവയിലാണ് നവീകരണം. ഇതിനായി 153 കോടിയാണ് ലോകബാങ്ക് അനുവദിച്ചത്. ഇൗ ജോലികൾ പൂർത്തിയാകുന്നതോെടയാകും കാമറക്കണ്ണുകൾ എത്തുക.
കെ.എസ്.ഇ.ബിയുടെ കീഴിലെ ഡാമുകളുടെ സുരക്ഷ നിരീക്ഷണവും ഏകോപനവും ഒരുകുടക്കീഴിലാക്കാൻ ലക്ഷ്യമിട്ട് കോട്ടയം പള്ളത്ത് പുതിയ കേന്ദ്രവും തുറക്കും. ഇതിനായി 8.97 കോടി ചെലവഴിച്ചുള്ള കെട്ടിടത്തിെൻറ നിർമാണം അന്തിമഘട്ടത്തിലാണ്. ഡാമിെൻറ സുരക്ഷ നിരീക്ഷിക്കാനും ഭൂകമ്പ സാധ്യത അടക്കമുള്ളവ വിലയിരുത്താനും ഇവിടെ സംവിധാനമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.