കാസര്‍കോട്: അർബുദരോഗിയായ യുവാവിെൻറ ചികിത്സക്ക് നാട്ടുകാര്‍ സ്വരൂപിച്ചുനല്‍കിയ പണം കവര്‍ന്ന് വീടിന് തീയിട്ട അയല്‍വാസിയെ കോടതി റിമാന്‍ഡ് ചെയ്തു. വിദ്യാനഗര്‍ െപാലീ സ് അറസ്റ്റ് ചെയ്ത മുട്ടത്തൊടി തെക്കേമൂലയിലെ അബ്ദുല്ലത്തീഫിനെയാണ് (36) കാസര്‍കോട ് കോടതി റിമാന്‍ഡ് ചെയ്തത്. നായന്മാര്മൂല റഹ്മാനിയ നഗറിലെ പാലോത്ത് ശിഹാബിെൻറ വീട്ടി ല്‍ സൂക്ഷിച്ച ഒന്നേമുക്കാല്‍ ലക്ഷം രൂപയാണ് ഇയാൾ കവര്‍ന്നത്.
ശിഹാബും കുടുംബവും കീമ ോതെറപ്പി ചെയ്യാൻ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വീടുപൂട്ടി മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോയതായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് വീട് കത്തിനശിച്ച നിലയില്‍ കണ്ടത്. ചികിത്സക്കായി കരുതിവെച്ചിരുന്ന പണവും നഷ്ടമായിരുന്നു. സാധനങ്ങള്‍ വാരിവലിച്ചിട്ട് കത്തിച്ചിരുന്നു.
വിദ്യാനഗര്‍ എസ്.ഐ സന്തോഷിെൻറ നേതൃത്വത്തിൽ െപാലീസ് സംഘം സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകള്‍ക്കകം പ്രതി പിടിയിലായി. ചോദ്യംചെയ്യലില്‍ വീട്ടില്‍ മോഷണം നടത്തിയത് താനാണെന്ന് ലത്തീഫ് െപാലീസിനോട് സമ്മതിച്ചു.
വെള്ളിയാഴ്ച രാത്രി മോഷണത്തിന് കയറിയ ലത്തീഫ് സമീപവാസികള്‍ക്ക് സംശയത്തിന് ഇടവരാതിരിക്കാന്‍ ലൈറ്റിട്ടില്ല. കടലാസില്‍ തീ കത്തിച്ച് അതിെൻറ വെളിച്ചത്തിലായിരുന്നു മോഷണം. ഇത് പിന്നീട് വീട്ടില്‍തന്നെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവത്രെ. ഇതില്നിന്നുമായിരിക്കാം വീട്ടിലേക്ക് തീപടര്‍ന്നതെന്നും വീട് കത്തിച്ചിട്ടില്ലെന്നും ലത്തീഫ് െപാലീസിനോട് പറഞ്ഞു.
പൂട്ട് വാങ്ങിക്കൊടുത്തു; താക്കോൽ അടിച്ചുമാറ്റി
കാസര്‍കോട്: വിശ്വാസ്യത മുതലെടുത്ത് അയൽവാസി കവർച്ച നടത്തിയതിെൻറ ഞെട്ടലിലാണ് ദുരിതക്കിടക്കയിൽ കഴിയുന്ന ശിഹാബും കുടുംബവും. അർബുദരോഗിയായ ശിഹാബിെൻറ വീടിന് പൂട്ട് വാങ്ങിച്ചുകൊടുത്തത് ലത്തീഫായിരുന്നു. പൂട്ടിനൊപ്പം ലഭിച്ച മൂന്നു താക്കോലിൽ ഒരെണ്ണം ഇയാൾ കൈയിൽവെച്ച് രണ്ടെണ്ണമാണ് ശിഹാബിന് നല്‍കിയത്. ശിഹാബ് കീമോതെറപ്പിക്ക് പോയ തഞ്ചംനോക്കി ഈ താക്കോല്‍ ഉപയോഗിച്ചാണ് ലത്തീഫ് വീട് തുറന്ന് കവര്‍ച്ച ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.