കൽപറ്റ: മാനന്തവാടിയിൽ ബി.ജെ.പി സ്ഥാനാർഥിയായി സി. മണികണ്ഠനെ പ്രഖ്യാപിച്ചത് അദ്ദേഹത്തിെൻറ സമ്മതത്തോടെയും അറിവോടെയുമാണെന്ന് ജില്ല പ്രസിഡൻറ് സജി ശങ്കർ പറഞ്ഞു.
സ്ഥാനാർഥിപ്രഖ്യാപനം താനറിയാതെയാണെന്ന മണികണ്ഠെൻറ വാദം ശരിയല്ല. പ്രഖ്യാപനം വന്നതോടെ അദ്ദേഹത്തിെൻറ സുഹൃദ്വലയത്തിലുള്ള ബി.ജെ.പി വിരുദ്ധർ സമ്മർദത്തിലാക്കി പിൻവലിപ്പിക്കുകയായിരുന്നു.
സ്ഥാനാർഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. സുൽത്താൻ ബത്തേരിയിൽ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കുന്ന ജനാധിപത്യ രാഷ്ട്രീയസഭ നേതാവ് സി.കെ. ജാനു താമര ചിഹ്നത്തിൽ തന്നെ മത്സരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ല ജനറൽ സെക്രട്ടറി കെ. മോഹൻദാസിനാണ് മാനന്തവാടിയിൽ സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.