വെഞ്ഞാറമൂട് വലിയ കട്ടയ്ക്കാലില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച നിലയില്‍

ഇന്നും ഓടുന്ന കാറിന് തീ പിടിച്ചു, യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; അപകടം വെഞ്ഞാറമൂട്ടിൽ

വെഞ്ഞാറമൂട് (തിരുവനന്തപുരം): ഇന്നലെ കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിയും ഭർത്താവും വെന്തുമരിച്ചതിന്റെ ഞെട്ടൽ വിട്ടുമാറുംമുമ്പ് ഇന്നും ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കത്തുന്ന കാറിൽനിന്ന് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്ന് രാവിലെ 8.30ന് വെഞ്ഞാറമൂട് ആറ്റിങ്ങല്‍ റോഡില്‍ വലിയ കട്ടയ്ക്കാലിനു സമീപം മൈലക്കുഴിയില്‍ വച്ചായിരുന്നു സംഭവം. നിലയ്ക്കാമുക്ക് മോഹന്‍ വില്ലയില്‍ ലിജോയുടെ സാന്‍ട്രോ കാറാണ് അഗ്നിക്കിരയായത്. യാത്രക്കിടെ കാറിന്റെ എന്‍ജിന്‍ ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട റോഡരുകിലുള്ളവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ ഉടന്‍ തീ ആളിപ്പടരുകയായിരുന്നു.

ഉടന്‍ തന്നെ നാട്ടുകാര്‍ വെഞ്ഞാറമൂട് അഗ്നിരക്ഷാ നിലയത്തിൽ വിവരമറിയിച്ചതോടെ അവര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഇതിനോടകം കാറിന്റെ എന്‍ജിന്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ ജയദേവന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫിസര്‍മാരായ സെയ്ഫുദ്ദീന്‍, ഷെഫീക്ക്, ഹോം ഗാര്‍ഡുമാരായ അരവിന്ദ്, സജി എന്നിവരടങ്ങിയ സംഘമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.


Tags:    
News Summary - Car caught fire; passenger miraculously escaped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.