കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന്‍റെ വീട്ടിൽനിന്ന് പിടിച്ചെടുത്തവയിൽ ബോളിവുഡ് താരം കരീന കപൂറിന്‍റെ പേരിൽ രജിസ്റ്റർ െചയ്ത പോർഷെ കാറും. ഒരു വർഷം മുമ്പാണ് 2007 മോഡൽ പോർഷെ ബോക്സ്റ്റർ കാർ ഒരു വർഷം മുമ്പാണ് െപാലീസ് പിടികൂടുന്നത്.
നിലവിൽ ചേർത്തലയിലെ പൊലീസ് സ്റ്റേഷനിലാണ് വാഹനം. ശ്രീവത്സം ഗ്രൂപ്പും മോൻസണുമായുണ്ടായ നിയമതർക്കത്തെ തുടർന്ന് 20ഓളം ആഡംബര വാഹനങ്ങൾ മോൻസണിൽനിന്ന് പിടിച്ചെടുത്തിരുന്നു.
കരീന കപൂറിന്‍റെ മുംബൈയിലെ വിലാസമാണ് കാർ രജിസ്ട്രേഷൻ രേഖകളിൽ നൽകിയിരിക്കുന്നത്. രജിസ്ട്രേഷൻ മാറ്റാതെ എങ്ങനെയാണ് മോൻസൺ കാർ കൈവശം സൂക്ഷിച്ചിരുന്നത് എങ്ങനെയാണെന്ന് വ്യക്തമല്ല. മോൻസന്‍റെ പക്കലുള്ള ആഡംബര വാഹനങ്ങൾ രൂപമാറ്റം വരുത്തിയവയാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. മിക്ക വാഹനങ്ങൾക്കും മതിയായ രേഖകളില്ലെന്നും പറയുന്നു.
10 കോടി രൂപ തട്ടിയെടുത്തതായി കാണിച്ച് ആറുപേർ ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. 25 വർഷമായി ആൻറിക്, ഡയമണ്ട് ബിസിനസുകൾ ചെയ്തുവരുകയാണെന്നും ഇതിൽനിന്ന് ലഭിച്ച 2,62,600 കോടി രൂപ ഇന്ത്യയിലേക്ക് കൊണ്ടുവന്നപ്പോൾ തുകയും ഇൻവോയ്സും തമ്മിെല അന്തരം കാരണം കേന്ദ്രസർക്കാർ ഏജൻസി തടഞ്ഞുവെെച്ചന്നുമാണ് ഇയാൾ പരാതിക്കാരെ വിശ്വസിപ്പിച്ചത്. തുക തിരികെ ലഭിക്കാൻ കേസ് നടത്തുകയാണെന്നും നിയമപോരാട്ടത്തിന് പണം വേണമെന്നും ആവശ്യപ്പെട്ടാണ് ഇയാൾ പലപ്പോഴായി പരാതിക്കാരിൽനിന്ന് തുക വാങ്ങിയത്.
മുൻ ഡി.ജി.പി, പ്രമുഖ സിനിമതാരങ്ങൾ, ബിസിനസുകാർ, രാഷ്ട്രീയനേതാക്കൾ, ആത്മീയനേതാക്കൾ എന്നിവരെല്ലാമായി ബന്ധങ്ങളുണ്ടെന്ന് അവകാശപ്പെട്ട ഇയാൾ ഇവർക്കൊപ്പമുള്ള ചിത്രങ്ങളും കാണിച്ചിരുന്നു. മോൻസന്‍റെ മുൻ ജീവനക്കാരനാണ് ഇയാൾ പറയുന്നതെല്ലാം കള്ളക്കഥകളാണെന്ന സൂചന പരാതിക്കാർക്ക് നൽകിയത്. ഇയാളുടെ കൈയിലുള്ള 70ശതമാനം പുരാവസ്തുക്കളും എറണാകുളത്തുനിന്ന് തുച്ഛവിലയ്ക്ക് വാങ്ങിയതാണെന്ന് പിന്നീട് വ്യക്തമായതായി പരാതിയിൽ പറയുന്നു. ഇതിനുപുറമെ മോൻസണെതിരെ നിരവധി പരാതികൾ പൊലീസിന് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.