തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ അനുവദിച്ച വികസന, സംരക്ഷണ ഫണ്ടുകളിൽ ചെലവഴിക്കാത്ത തുക കാരി ഒാവർ ചെയ്യാൻ അനുമതി. മുൻ വർഷം അനുവദിച്ച ഫണ്ടിെൻറ പരമാവധി 20 ശതമാനം വരെയേ അനുവദിക്കൂ. ആറാം ധനകാര്യ കമീഷൻ ശിപാർശ അംഗീകരിച്ചാണ് തീരുമാനം.
കോവിഡ് സാഹചര്യത്തിൽ ഫണ്ട് ചെലവഴിക്കുന്നതിൽ വരുന്ന തടസ്സവും കാലതാമസവും കണക്കിലെടുത്താണിത്. വികസന ഫണ്ടിലെ പൊതുവിഭാഗം, പട്ടികജാതി ഉപപദ്ധതി, പട്ടികവർഗ ഉപപദ്ധതി എന്നീ വിഭാഗങ്ങളിൽ ഒാരോന്നിലും പ്രത്യേകമായി ക്യാരി ഒാവർ ചെയ്യാം. ഒാരോ സാമ്പത്തികവർഷവും ലഭ്യമാവുന്ന ഫണ്ടിെൻറ അടിസ്ഥാനത്തിലായിരിക്കും തുക അനുവദിക്കുന്നത്. 2020-21 മുതൽ അനുവദിക്കുന്ന ഫണ്ടുകൾക്ക് 2021-22 മുതൽ കാരി ഒാവർ ബാധകമായിരിക്കും.
പട്ടിക ജാതി ഉപപദ്ധതി, പട്ടികവർഗ ഉപപദ്ധതി വിഭാഗങ്ങളിൽ 2021-22 സാമ്പത്തികവർഷം മുതൽ അനുവദിക്കും. എന്നാൽ, ആ വർഷം ചെലവഴിക്കാത്ത ഫണ്ട് തൊട്ടടുത്ത സാമ്പത്തിക വർഷത്തെ പൊതുവിഭാഗം ഫണണ്ടിൽനിന്ന് പരിഹരിക്കും. 20 ശതമാനം കാരിഒാവർ അനുവദിക്കുന്നത് ഒഴിച്ചുള്ള തുകയിലായിരിക്കും നീക്കുപോക്ക് നടത്തുക. തദ്ദേശ സ്ഥാപനങ്ങൾക്ക് 2020-21 സാമ്പത്തിക വർഷം മുതൽ അനുവദിക്കുന്ന 15ാം ധനകാര്യ കമീഷൻ ഗ്രാൻറിൽ അതത് വർഷം ചെലവഴിക്കാത്ത മുഴുവൻ തുകയും തൊട്ടടുത്ത സാമ്പത്തികവർഷം പുനരനുവദിക്കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.