തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സമരത്തിന് നിര്‍ദേശം നല്‍കിയെന്നാരോപിച്ച് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിനെതിരെ സമര്‍പ്പിച്ച ഹരജി വിജിലന്‍സ് പ്രത്യേക കോടതി ഫയലില്‍ സ്വീകരിച്ചു. ഹരജിയില്‍ ഈമാസം 19ന് വിജിലന്‍സ് നിലപാട് അറിയിക്കാനും കോടതി ഉത്തരവിട്ടു. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും ഭരണതല മേധാവിയായ ചീഫ് സെക്രട്ടറിയുടെ അറിവും സമ്മതത്തോടും കൂടി ഐ.എ.എസ് ഉദ്യോഗസ്ഥര്‍ സമരത്തിന് ആഹ്വാനം ചെയ്തെന്ന ആരോപണം ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു.
കോടതി നിര്‍ദേശമനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ ചില ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത് വന്നതിനെ ചെറുക്കാനാണ് സമരമെന്ന് ഹരജിക്കാരനായ പായ്ച്ചിറ നവാസ് ആരോപിച്ചു. ആഭ്യന്തര സെക്രട്ടറി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവരുടെ അന്വേഷണശിപാര്‍ശ മരവിപ്പിച്ചു, വിജിലന്‍സ് അന്വേഷണത്തിന്‍െറ ഭാഗമായി വിജിലന്‍സ് ഡയറക്ടര്‍ ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കുന്നതില്‍ വിമുഖത കാട്ടുന്നു തുടങ്ങിയവയാണ് മറ്റ് ആരോപണങ്ങള്‍. അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, എ.ഡി.ജി.പി ആര്‍. ശ്രീലേഖ, മുന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ എന്നിവര്‍ക്കെതിരായ റിപ്പോര്‍ട്ടുകള്‍ അട്ടിമറിച്ചതായും കുറ്റപ്പെടുത്തുന്നു.w
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.