നമ്പി നാരായണനെതിരായ പരാമർശം: സെൻകുമാറിനെതിരെ കേ​സെടുക്കാൻ നീക്കം

തി​രു​വ​ന​ന്ത​പു​രം: പ​ത്മ​ഭൂ​ഷ​ൻ പു​ര​സ്കാ​രം കി​ട്ടി​യ ന​മ്പി നാ​രാ​യ​ണ​നെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ മു​ൻ പൊ​ലീ​സ് മേ​ധാ​വി ടി.​പി. സെ​ൻ​കു​മാ​റി​നെ​തി​രെ കേ​സെ​ടു​ക്കാ​നാ​കു​മോ​യെ​ന്ന പ​രി​ശോ​ധ​ന​യി​ൽ പൊ​ലീ​സ്.

സെ​ൻ​കു​മാ​റി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ​ഒ​രു പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ഡി.​ജി.​പി ലോ​ക്​​നാ​ഥ് ​ബെ​ഹ്​​റ​ക്ക്​​ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ​ പൊ​ലീ​സ്​ നി​യ​മോ​പ​ദേ​ശം തേ​ടി.

ന​മ്പി നാ​രാ​യ​ണ​ന് പ​ത്മ​ഭൂ​ഷ​ൻ ന​ൽ​കി​യ​ത് അ​മൃ​തി​ൽ വി​ഷം വീ​ണ പോ​ലെ​യാ​ണെ​ന്നാ​യി​രു​ന്നു സെ​ൻ​കു​മാ​റി​​​െൻറ പ​രാ​തി. ഇ​ങ്ങ​നെ പോ​യാ​ൽ ഗോ​വി​ന്ദ​ച്ചാ​മി​ക്കും അ​മീ​റു​ൽ ഇ​സ്​​ലാ​മി​നും മ​റി​യം റ​ഷീ​ദ​ക്കും പ​ത്മ​വി​ഭൂ​ഷ​ൻ കി​ട്ടു​മോ തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ളാ​ണ്​ സെ​ൻ​കു​മാ​ർ ഉ​ന്ന​യി​ച്ച​ത്.

ഇൗ രീതിയിൽ പുരസ്​കാരം നൽകുകയാണെങ്കിൽ മറിയം റഷീദക്കും ഗോവിന്ദചാമിക്കുമെല്ലാം പുരസ്​കാരം നൽകേണ്ടി വരുമെന്നും സെൻകുമാർ പറഞ്ഞിരുന്നു.

Tags:    
News Summary - Case against T.P Senkumar-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.