കൊച്ചി: വൈറ്റില ജങ്ഷനിൽ യാത്രക്കാരായ യുവതികൾ ക്രൂരമായി മർദിച്ച ഉബർ ടാക്സി ൈഡ്രവർ മരട് സ്വദേശി ഷെഫീഖിനെതിരെ പൊലീസ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന യുവതികളുടെ പരാതിയിൽ ജാമ്യമില്ല വകുപ്പുകൾ ചേർത്താണ് മരട് പൊലീസ് ഷെഫീഖിനെതിരെ കേസെടുത്തതെന്നാണ് വിവരം. എന്നാൽ, പൊലീസ് ഇത് സമ്മതിക്കുന്നില്ല.
സ്വാഭാവിക നടപടിയാണിതെന്നാണ് പൊലീസിെൻറ വിശദീകരണം. യുവതികൾ ചേർന്ന് ഷെഫീഖിനെ ക്രൂരമായി മർദിച്ചു. വസ്ത്രം വലിച്ചുകീറി അപമാനിക്കുകയും ചെയ്തു. ഇതിെൻറയൊക്കെ ദൃശ്യങ്ങൾ പുറത്തായിട്ടും പൊലീസ് യുവതികൾക്കെതിരെ നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി കേസെടുത്തത് വിവാദമായിരുന്നു. ഷഫീഖിെൻറ പരാതിയിൽ അറസ്റ്റ് ചെയ്ത യുവതികളെ സംഭവദിവസംതന്നെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. ഇതിന് പിന്നാലെയാണ് ഇരക്കെതിരെ ഗുരുതര വകുപ്പുകൾ ചേർത്ത് കേസ് എടുത്തിരിക്കുന്നത്. ഇതേപ്പറ്റി പൊലീസിൽ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.
ഷെയർ ടാക്‌സി ആക്രമണം: പുറത്തിറങ്ങാൻപോലും ഭയം
കൊച്ചി: തനിക്ക് വീടിന് പുറത്തിറങ്ങാൻപോലും ഭയം തോന്നുന്നതായി ദേശീയപാതയിൽ യാത്രക്കാരായ സ്ത്രീകളുടെ ആക്രമണത്തിനിരയായ ഓൺലൈൻ ടാക്‌സി ഡ്രൈവർ ഷഫീഖ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ശാരീരിക വേദനകൾക്കൊപ്പം മാനസികമായി തകർന്നുപോയി. സംഭവം ഓർക്കുമ്പോൾ ഭയം തോന്നുന്നു. മക്കളെപ്പോലും പലരും ഇതിെൻറ പേരിൽ അധിക്ഷേപിക്കുന്നുണ്ട്. ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണം.
ഷെയർ ടാക്‌സി ബുക്ക് ചെയ്‌ത സ്ത്രീകൾ ഇതിന് വിരുദ്ധമായി ടാക്‌സിയിൽ ഉണ്ടായിരുന്ന മറ്റൊരു യാത്രികനെ ഇറക്കിവിടാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, അവർ അത് അംഗീകരിച്ചില്ല. എങ്കിൽ, നിങ്ങൾ ഈ ടാക്‌സി റദ്ദാക്കി മറ്റൊരു ടാക്‌സി ബുക്ക് ചെയ്‌താൽ ഉടൻ മറ്റൊരു ടാക്‌സി എത്തുമെന്ന് പറഞ്ഞ് യാത്ര തുടരാൻ ഒരുങ്ങുകയായിരുന്നു. ഇതിനിടയിലാണ് സ്ത്രീകൾ ഡോർ ശക്തമായി വലിച്ചടക്കുകയും കാറിൽ ചവിട്ടുകയും ചെയ്‌തത്. ശബ്‌ദം കേട്ട് പുറത്തിറങ്ങിയപ്പോൾ മൂവരും ചേർന്ന് തന്നെ ക്രൂരമായി മർദിക്കുകയായിരുന്നെന്ന് ഷഫീഖ് ആരോപിക്കുന്നു
. അടിവസ്ത്രം വരെ കീറിക്കളഞ്ഞായിരുന്നു മർദനം. തന്നെ മർദിക്കുന്ന വിഡിയോ കണ്ട മാതാവ് കുഴഞ്ഞുവീണു. ഭാര്യക്കും മാനസിക ആഘാതമുണ്ടായതായും ഷഫീഖ് പറഞ്ഞു. ഷഫീഖ് ആക്രമണത്തിനിരയായിട്ടും നിരുത്തരവാദപരമായാണ് ഓൺലൈൻ ടാക്‌സി കമ്പനി അധികൃതർ പെരുമാറിയതെന്ന് സംസ്‌ഥാന മോട്ടോർ തൊഴിലാളി യൂനിയൻ (ടി.യു.സി.ഐ) പ്രസിഡൻറ് ടി.സി. സുബ്രഹ്മണ്യൻ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് യൂനിയൻ ചൊവ്വാഴ്ച നടത്താനിരുന്ന ഉബർ ഓഫിസ് മാർച്ച് തൽക്കാലം മാറ്റിെവച്ചതായും അദ്ദേഹം പറഞ്ഞു. യൂനിയൻ സെക്രട്ടറി സുകേഷ് ബാബു, ജോയൻറ് സെക്രട്ടറിമാരായ ഷാജോ ജോസ്, എൻ.എ. ബിജോയ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.