കോഴിക്കോട്: വഖഫ് സംരക്ഷണ റാലിയിൽ പങ്കെടുത്തതിന് കേസെടുക്കുന്നവരുടെ കണ്ടാലറിയുന്നരുടെ പതിനായിരം പേരുടെ കൂട്ടത്തിൽ ഒന്നാമതായി തന്‍റെ പേര് എഴുതണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ഫേസ്ബുക് പോസ്റ്റിലൂടെയാണ് പീച്ചിമണ്ണിൽ അബ്ദുസലാം എന്ന പേര് എഴുതണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
കോഴിക്കോട് ബീച്ചിൽ ഈ മാസം ഒമ്പതിന് നടന്ന വഖഫ് സമ്മേളനത്തിൽ പങ്കെടുത്ത ലീഗ് നേതാക്കൾക്കും കണ്ടാലറിയാവുന്ന പതിനായിരം പേർക്കെതിരെയുമാണ് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം, ഗതാഗത തടസം എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തിരിക്കുന്നത്.
വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട നടപടിയിൽ പ്രതിഷേധിച്ച് മുസ്ലീം ലീഗ് വഖഫ് സംരക്ഷണ സമ്മേളനം നടത്തിയത്. വിവിധ ജില്ലയിൽ നിന്നായി പതിനായിരക്കണക്കിന് പ്രവർത്തകരാണ് കോഴിക്കോട് കടപ്പുറത്തെ സമ്മേളനത്തിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.