ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതിന് ലക്ഷ്മി നായർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ കേസെടുത്തു. തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്നും ഹോട്ടലിൽ ജോലിയെടുപ്പിച്ചുവെന്നുമുള്ള ദലിത് വിദ്യാർഥിയുടെ  പരാതിയിലാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പേരൂർക്കട പൊലീസ് കേസെടുത്തത്. കന്‍റോൺമെന്‍റ് അസിസ്റ്റന്‍റ് കമ്മീഷഷണർ സി.ഇ ബൈജുവിനാണ് കേസിന്‍റെ അന്വേഷണ ചുമതല.

അതേസമയം, ലോ അക്കാദമി സമരം ഒത്തുതീർക്കണമെന്ന് മുഖ്യമന്ത്രി മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടു. സമരത്തിന് പരിഹാരം കാണാൻ വിദ്യാഭ്യാസമന്ത്രിക്കും മുഖ്യമന്ത്രി നിർദേശം നൽകി. പ്രിൻസിപ്പൽ രാജി വെക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തുന്ന സമരം 20 ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.

വിദ്യാർഥി സമരത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ ഗവർണറെ കാണാൻ തീരുമാനിച്ചിട്ടുണ്ട്. ഉച്ചക്കു ശേഷം ഗവർണർ വിദ്യാർഥികൾക്ക് കൂടിക്കാഴ്ചക്ക് സമയം അനുവദിക്കുമെന്നാണ് സൂചന. എന്നാൽ, സർക്കാർ ആവശ്യപ്പെട്ടിട്ടും മാനേജ്മെന്‍റ് വിട്ടുവീഴ്ചക്ക് തയ്യാറല്ല. നിയമപരമായി നീങ്ങാനും ഹൈകോടതിയിൽ കേസ് ഫയൽ ചെയ്യാനുമാണ് മാനേജ്മെന്‍റ് നീക്കം. പൊലീസ് സംരക്ഷണത്തോടെ ക്ളാസുകൾ ആരംഭിക്കാനും മാനേജ്മെന്‍റ് തീരുമാനിച്ചിട്ടുണ്ട്.

Tags:    
News Summary - Case registered against Lakshmi Nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.