കർദിനാൾ മാർ ആലഞ്ചേരിക്കെതിരെ കേസെടുത്തു 

കൊച്ചി: സീറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട്​ കർദിനാൾ മാർ ജോർജ്​ ആലഞ്ചേരിക്കെതിരെ ജാമ്യമില്ലാ വകുപ്പ്​ പ്രകാരം കേസെടുത്തു. വിശ്വാസവഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി കർദിനാളിനെ ഒന്നാം പ്രതിയാക്കിയാണ്​ എറണാകുളം സെൻട്രൽ പൊലീസ്​ എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്​തത്​. ഫാ. ജോഷി പുതുവ, ഫാ. സെബാസ്​റ്റ്യൻ വടക്കുംപാടം, ഇടനിലക്കാരൻ സാജു വർഗീസ്​ എന്നിവരാണ്​ രണ്ടുമുതൽ നാലുവരെ പ്രതികൾ. 

മാർ ജോർജ്​ ആലഞ്ചേരി അടക്കം ആരോപണവിധേയർക്കെതിരെ കേസെടുത്ത്​ അന്വേഷിക്കാൻ ചൊവ്വാഴ്​ച ഹൈകോടതി ഉത്തരവിട്ടിരുന്നു. നിയമത്തിന്​ മുന്നിൽ എല്ലാവരും സമന്മാരാണെന്നും ചിലർ തുല്യതക്കപ്പുറം അധികാരമുള്ളവരാണെന്ന വാദം നിലനിൽക്കില്ലെന്നുമായിരുന്നു കോടതി നിരീക്ഷണം. ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹരജിയിലായിരുന്നു സിംഗിൾ ബെഞ്ച്​ വിധി. തുടർന്ന്​, കേസെടുക്കുന്നത്​ സംബന്ധിച്ച്​ പൊലീസ്​ പ്രോസിക്യൂഷൻ ഡയറക്​ടർ ജനറലി​​​െൻറ നി​യമോപദേശം തേടി.

ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കാമെന്നായിരുന്നു​ തിങ്കളാഴ്​ച ലഭിച്ച നിയമോപദേശം. ഇതിനിടെ, വിധി വന്നിട്ടും കർദിനാളിനെതി​രെ കേസെടുക്കാത്ത അന്വേഷണ ഉദ്യോഗസ്​ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട്​ മാർട്ടിൻ പയ്യപ്പിള്ളി എന്നയാൾ തിങ്കളാഴ്​ച ഹരജി നൽകുകയും ചെയ്​തു. ഇതിന്​ പിന്നാലെയാണ്​ ഉച്ചയോടെ ​കേസെടുത്തത്​. അതേസമയം, കേസെടുക്കാനുള്ള സിംഗിൾ ബെഞ്ച്​ ഉത്തരവ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ കർദിനാൾ മാർ ആലഞ്ചേരി തിങ്കളാഴ്​ചതന്നെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി.

അപ്പീലിൽ വിധി വന്നശേഷമേ അന്വേഷണം സംബന്ധിച്ച്​ തീരുമാനമെടുക്കൂ എന്ന്​ സെൻട്രൽ സി.​െഎ അനന്ത്​ലാൽ അറിയിച്ചു. ഹൈകോടതി ഉത്തരവുണ്ടായിട്ടും കർദിനാളിനെതിരെ കേസെടുക്കാതിരുന്നത്​ വിമർശനങ്ങൾക്ക്​ ഇടയാക്കിയിരുന്നു. കർദിനാളി​നെ അനുകൂലിച്ചും പ്രതികൂലിച്ചും വൈദികരും വിശ്വാസികളുമടങ്ങുന്ന ഇരു വിഭാഗങ്ങൾ തമ്മിൽ ചേരിപ്പോര്​ രൂക്ഷമാണ്​. 
 

കർദിനാൾ അപ്പീൽ നൽകി

കൊച്ചി: സീറോ മലബാർ സഭയുടെ ഭൂമിയിടപാട് സംബന്ധിച്ച പരാതിയിൽ കേസെടുക്കാനുള്ള സിംഗിൾ ബെഞ്ച്​ ഉത്തരവിനെതിരെ കർദിനാൾ ജോർജ് ആലഞ്ചേരി അപ്പീൽ നൽകി. ആരോപണവിധേയരായ ഫാ. ജോഷി പുതുവ, ഫാ. സെബാസ്​റ്റ്യൻ വടക്കുംപാടം എന്നിവരും ഡിവിഷൻ ബെഞ്ച്​ മുമ്പാകെ അപ്പീൽ നൽകിയിട്ടുണ്ട്​. ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹരജിയിൽ മാർച്ച് ആറിനായിരുന്നു​ സിംഗിൾ ബെഞ്ച്​ വിധി​. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപന സംബന്ധിച്ച വിവരങ്ങൾ പരാതിക്കാരന് നേരിട്ടറിയില്ല. 

ചില തൽപരകക്ഷികളാണ്​ പരാതിക്കാരന്​ പിന്നിലുള്ളത്​. പൊലീസിൽ നൽകിയ പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ ജുഡിഷ്യൽ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ്​ കോടതിയെയാണ് സമീപിക്കേണ്ടിയിരുന്നത്. സ്​റ്റേഷൻ ഹൗസ് ഒാഫിസറോ മജിസ്ട്രേറ്റ് കോടതിയോ ആണ് പരാതി നിലനിൽക്കുന്നതാണോയെന്ന്​ പരിശോധിക്കേണ്ടത്​. പരാതിയിൽ എങ്ങനെ അന്വേഷണം നടത്തണമെന്ന്​ പറയാൻ ഹൈകോടതിക്ക് കഴിയില്ല. അതിനാൽ, സിംഗിൾ ബെഞ്ച്​ വിധി നിലനിൽക്കില്ല. 

ഇൗ സാഹചര്യത്തിൽ സിംഗിൾ ബെഞ്ച്​ വിധിയുടെ അടിസ്​ഥാനത്തിലുള്ള പൊലീസ്​ നടപടികൾ സ്​റ്റേ ചെയ്യണമെന്ന്​ അപ്പീലിൽ പറയുന്നു. എതിർകക്ഷികളായ തങ്ങൾക്ക് നോട്ടീസ് നൽകാതെയാണ്​ സിംഗിൾ ബെഞ്ച് വിധി പറഞ്ഞതെന്നാണ് ഫാ. സെബാസ്​റ്റ്യൻ വടക്കുംപാടത്തി​​െൻറ അപ്പീലിൽ പറയുന്നത്​. അപ്പീലുകൾ അടുത്ത ദിവസം കോടതിയുടെ പരിഗണനക്കെത്തും.


വൈദികർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് 
മൂവാറ്റുപുഴ:ആലഞ്ചേരി പിതാവിനെ തൽസ്ഥാനത്തുനിന്നുംനീക്കണമെന്നാവശ്യപെട്ട്പ്രകടനംനടത്തിയവൈദികർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് കോതമംഗലം രൂപതാ സമിതി ആവശ്യപെട്ടു.കത്തോലിക്കാസഭയെയും സഭാതലവനെയും അപമാനിക്കാന്‍ നടത്തു ന്നഒരു നീക്കത്തോടും  യോജിക്കാന്‍ കഴിയില്ലന്നും ആലഞ്ചേരിയെ  തല്സ്ഥാനത്തു നിന്നും നീക്കണമെന്നാവശ്യപ്പെട്ടു ഒരുകൂട്ടം വൈദീകര്‍ എറണാകുളത്തു നടത്തിയ പ്രകടനം അച്ചടക്കരാഹിത്യം തന്നെ യാണന്നും,സഭ ഇതുവരെ കാത്തുസൂക്ഷിച്ച ഐക്യവും അച്ചടക്കവും തകര്‍ക്കാന്‍ വൈദീകര്‍ ത ന്നെശ്രമിക്കുന്നത് പൊറു പിക്കാനാവില്ല.

അച്ചടക്കരാഹിത്യം നടത്തിയവര്‍ ആരുത ന്നെആയാലും അവരുടെ മേല്‍ ശക്തമായ നടപടി സ്വീകരിക്കുവാന്‍ സഭാ നേതൃത്വം തയ്യാറാകണമെന്നുംകത്തോലിക്കാ കോൺഗ്രസ് കോതമംഗലം രൂപതാസമിതി ആവശ്യപ്പെട്ടു. വൈദീകരെപ്പോലെ അല്മായരും സമാനാവശ്യങ്ങള്‍ ഉന്നയിച്ചുതുടങ്ങിയാല്‍ സഭാസംവിധാനം തകരുമെന്നുംയോഗം മുന്നറിയിപ്പു നൽകി.
ആലഞ്ചേരി പിതാവിന്റെ പിന്നില്‍ സമുദായം ഒറ്റക്കെട്ടായി നിലകൊള്ളും.രൂപതാപ്രസിഡന്റ് ഐപ്പച്ചന്‍ തടിക്കാ ട്ടിന്റെ അധ്യക്ഷത വഹിച്ചു. രൂപതാ ജന. സെക്രട്ടറി ജോസ് പുതിയിടം, ട്രഷറര്‍ ജോ മുണ്ടന്‍കാവില്‍, വൈസ് പ്രസിഡന്റ് ജോയി പോള്‍, മാത്യു ജോൺ മലേക്കുടി, സെക്രട്ടറി അഡ്വ. വി.യു. ചാക്കോ, കേന്ദ്ര സെക്രട്ടറി പ്രൊഫ. ജോസുകുട്ടി ജെ. ഒഴുകയില്‍, കേന്ദ്രകമ്മറ്റിയംഗം അഡ്വ. ജോസ് ഇലഞ്ഞിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

--
 

Tags:    
News Summary - Case Registered Kardinal Mar Alnachery-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.