പാലക്കാട്: ജാതിവിവേചനം നേരിടുന്ന ചക്ലിയരെ അധിക്ഷേപിച്ച് നെന്മാറ എം.എൽ.എ കെ. ബാബു. ചക്ലിയര്‍ വീടുകളുപേക്ഷിച്ച് ക്ഷേത്രത്തില്‍ കഴിയുന്നത് മദ്യപിക്കാനാണെന്ന പരാമർശമാണ് വിവാദമായത്. അംബേദ്കര്‍ കോളനിയില്‍ സി.പി.എം സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചക്ലിയ യുവതി മേല്‍ജാതിക്കാരനെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് പ്രദേശത്ത് പ്രശ്നങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് ചക്ലിയരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു. അതിനുശേഷം അവര്‍ കോളനിയിലെ ക്ഷേത്രത്തിലാണ് കഴിയുന്നത്. ഈ പശ്ചാത്തലത്തിലാണ് സി.പി.എം സംഘടിപ്പിച്ച പൊതുയോഗത്തിൽ ചക്ലിയര്‍ മദ്യപിക്കാന്‍ വേണ്ടിയാണ് ക്ഷേത്രത്തില്‍ കഴിയുന്നത് എന്ന പരാമർശം കെ. ബാബു എം.എൽ.എ നടത്തിയത്.
ഏതെങ്കിലും സമുദായത്തിന് നേരെയായിരുന്നില്ല തന്‍റെ പരാമർശം. അംബേദ്കര്‍ കോളനിയില്‍ അയിത്തമുണ്ടെന്ന് പ്രചരിപ്പിക്കുന്നവര്‍ കോണ്‍ഗ്രസുകാരാണ്. സി.പി.എം ജാതീയതക്കെതിരെ പോരാടിയ പ്രസ്ഥാനമാണ്. പാവപ്പെട്ട തൊഴിലാളികളെ ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും കെ. ബാബു ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.