ലൈഫ്​ മിഷൻ പദ്ധതി: യു.വി ജോസ്​ ആറ്​ രേഖകൾ ഹാജരാക്കണമെന്ന്​ സി.ബി.ഐ

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആറു രേഖകൾ ഹാജരാക്കണമെന്ന്​ ലൈഫ്​ സി.ഇ.ഒ യു.വി ജോസിനോട് ആവശ്യപ്പെട്ട്​ സി.ബി.ഐ. അഞ്ചാം തിയതി കൊച്ചി സി.ബി.ഐ ഓഫീസിൽ ഹാജരാകുമ്പോളാണ് രേഖകള്‍ കൈമാറേണ്ടതെന്നാണ്​ നിർദേശം.

റെഡ് ക്രസന്‍റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാപത്രം, ലൈഫ് മിഷന്‍റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെല്‍ത്ത് സെന്‍ററും സംബന്ധിച്ച വിവരങ്ങള്‍, പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍, വടക്കാഞ്ചേരി നഗരസഭ, കെ.എസ്​.ഇ.ബി എന്നിവ ലൈഫ്​ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട്​ നടത്തിയ ഇടപാടുകളുടെ രേഖകള്‍, ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്ററും ലൈഫ് മിഷന്‍ പദ്ധതിയുമായുള്ള ബന്ധം, യൂണിടാക്കും സെയ്‍ന്‍റ് വെഞ്ചേഴ്സും ലൈഫ് മിഷനുമായി നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ എന്നിവയാണ് ഹാജരാക്കേണ്ടത്.

ലൈഫ്​ മിഷൻ സി.ഇ.ഒ യു.വി ജോസ് അല്ലെങ്കിൽ രേഖകൾ വിശദീകരിക്കാൻ കഴിയുന്ന ഉദ്യോഗസ്ഥൻ ആണ് തിങ്കളാഴ്‍ച ഹാജരാകേണ്ടത്.

ലൈഫ്​ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട്​ യൂണിടാക്ക് എം.ഡി, ജി സന്തോഷ് ഈപ്പനെയും, ഭാര്യയേയും വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി, തൃശൂര്‍ ജില്ലാ കോഡിനേറ്റര്‍ തുടങ്ങിയവരെ സി.ബി.ഐ നേരത്തെ ചോദ്യം ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.